മണ്ണാര്‍ക്കാട് സ്വദേശി ചന്ദ്രന് സൗദിയില്‍ അന്ത്യവിശ്രമം; നാട്ടിലും അന്ത്യകര്‍മ്മങ്ങള്‍ നടത്തി കുടുംബം

സംസ്‌കാര ചടങ്ങിന് ഹാരിസ് കല്ലായി, ഷമീര്‍ അമ്പലപ്പാറ, അബ്ദുറഹ്മാന്‍ കുറ്റിക്കാട്ടില്‍ എന്നിവരടക്കം സാമൂഹ്യ പ്രവര്‍ത്തകരും സുഹൃത്തുക്കളും സ്‌പോണ്‍സറും അബു ആരീഷ് മുനിസിപ്പല്‍ ഉദ്യോഗസ്ഥരും പങ്കാളികളായി.

Update: 2020-04-06 14:09 GMT

ഷറഫുദ്ധീന്‍ പഴേരി

ജിസാന്‍: സൗദിയിലെ ജിസാന്‍ ബെയ്ഷില്‍ മാര്‍ച്ച് 28 നു ശ്വാസകോശ അസുഖത്താല്‍ മരണമടഞ്ഞ മണ്ണാര്‍ക്കാട് ചാത്തന്‍ കുന്നില്‍ ചന്ദ്രന്‍ എന്ന ബാബുവിന്റെ (46 ) മൃതദേഹം ജിസാനിലെ അബു ആരീഷ് ഖബര്‍സ്ഥാനില്‍ സംസ്‌കരിച്ചു.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതിനാല്‍ എര്‍പോര്‍ട്ട് വഴി മൃതദേഹം നാട്ടിലേക്കയക്കാനുള്ള കാല താമസം കണക്കിലെടുത്ത് ഇവിടെ തന്നെ മറവ് ചെയ്യാന്‍ ചന്ദ്രന്റെ കുടുംബം നിര്‍ദ്ദേശിക്കുകയായിരുന്നു. മൃതദേഹം ഇവിടെ സംസ്‌കരിക്കാനുള്ള സമ്മതപത്രം ജിസാന്‍ കെഎംസിസി ഉപാധ്യക്ഷന്‍ ഷമീര്‍ അമ്പലപ്പാറക്ക് കുടുംബം അയച്ച് കൊടുത്തിരുന്നു.

ഇന്ത്യന്‍ കോണ്‍സലേറ്റും സൗദിയിലെ സര്‍ക്കാര്‍ ഓഫിസുകളും കര്‍ഫ്യു കാരണം ഭാഗികമായിമാത്രം പ്രവര്‍ത്തിച്ചിരുന്നതിനാല്‍ ശ്രമകരമായ ഇടപെടലാണ് വേഗത്തില്‍ ഇവിടെ മറവ് ചെയ്യാനായത്.

ഇന്ന് കാലത്ത് 9 മണിക്ക് ബെയ്ഷ് ജനറല്‍ ആശുപത്രിയിലുള്ള മൃതദേഹം ജിസാന്‍ കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് ഹാരിസ് കല്ലായിയുടെ നേതൃത്വത്തില്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങി. 10:30 ന് ജിസാന്‍ അബു അരീഷിലെ അമുസ്‌ലിംകള്‍ക്കുള്ള പ്രത്യേക കബര്‍ സ്ഥാനില്‍ നടന്ന അന്ത്യകര്‍മ്മ ചടങ്ങ് ബെയ്ഷ് ഒഐസിസി ജനറല്‍ സെക്രട്ടറി ദിലീപ് കളരിക്കമണ്ണേലിന്റെ നേതൃത്തില്‍ നടന്നു.

സംസ്‌കാര ചടങ്ങിന് ഹാരിസ് കല്ലായി, ഷമീര്‍ അമ്പലപ്പാറ, അബ്ദുറഹ്മാന്‍ കുറ്റിക്കാട്ടില്‍ എന്നിവരടക്കം സാമൂഹ്യ പ്രവര്‍ത്തകരും സുഹൃത്തുക്കളും സ്‌പോണ്‍സറും അബു ആരീഷ് മുനിസിപ്പല്‍ ഉദ്യോഗസ്ഥരും പങ്കാളികളായി. നാട്ടിലും ഇതേ സമയത്ത് കുടുംബങ്ങള്‍ അന്ത്യാകര്‍മ്മകള്‍ നടത്തി.

25 വര്‍ഷത്തിലധികമായി സൗദിയിലുള്ള ചന്ദ്രന്‍ ഏവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. ബൈഷില്‍ വര്‍ക്ക്‌ഷോപ്പ് നടത്തിയിരുന്ന ചന്ദ്രന്‍ വേനല്‍ അവധിക്കാലത്ത് കുടുംബത്തെ സന്ദര്‍ശന വിസയിയില്‍ കൊണ്ടുവരാന്‍ ഫാമിലി ഫ്‌ലാറ്റ് ഏതാനും ദിവസം മുന്‍പാണ് എടുത്തത്. ചന്ദ്രന്റെ അന്ത്യയാത്രക്ക് കര്‍ഫ്യു ഉണ്ടായിട്ട് പോലും നല്ല ഒരു സൗഹൃദ് വലയം തന്നെ സാക്ഷിയായി.

കൊവിസ് 19 നു മായി ബന്ധപ്പെട്ട് സുരക്ഷാ മാനണ്ഡങ്ങള്‍ പാലിച്ചാണ് സുഹൃത്തുക്കളുടെ നേതൃത്യത്തില്‍ അന്ത്യകര്‍മ്മങ്ങള്‍ നടന്നത്. ഊര്‍മ്മിള എന്ന മൃദുവാണ് ചന്ദ്രന്റെ ഭാര്യ. മക്കള്‍: ജ്യോത്സന, ജ്യോതിഷ്. പിതാവ്: ഗോപാലന്‍. മാതാവ്: ദേവകി. 

Tags:    

Similar News