ഒമാനില്‍ ഞായറാഴ്ച സ്‌കൂളുകള്‍ക്ക് അവധി
അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണേറ്റിലെ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു
മസ്‌കത്ത്: പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഞായറാഴ്ച ഒമാനിലെ സ്വകാര്യ-സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണേറ്റിലെ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ വീശിയടിക്കുന്ന കൊടുങ്കാറ്റും ഇടിമിന്നലും പേമാരിയും ആലിപ്പഴ വര്‍ഷവും കണക്കിലെടുത്താണ് അവധി നല്‍കിയത്. ഏപ്രില്‍ 15ന് പതിവുപോലെ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കും.