റിയാദില്‍ ഏഴംഗ പിടിച്ചുപറി സംഘം പിടിയില്‍

കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി വഴിപോക്കരെ ആക്രമിച്ച് പണവും വിലപിടിച്ച വസ്തുക്കളും പിടിച്ചുപറിച്ച സംഘം വീടുകളിലും നിര്‍മാണത്തിലുള്ള കെട്ടിടങ്ങളിലും കവര്‍ച്ചകള്‍ നടത്തിയതായും കണണ്ടെത്തിയിട്ടുണ്ട്.

Update: 2022-04-01 18:35 GMT

റിയാദ്: സൗദിയില്‍ പിടിച്ചുപറി തൊഴിലാക്കിയ ഏഴംഗ സംഘത്തെ റിയാദ് പോലിസ് അറസ്റ്റ് ചെയ്തു. മൂന്നു സൗദി യുവാക്കളും നിയമാനുസൃത ഇഖാമകളില്‍ രാജ്യത്ത് കഴിയുന്ന രണ്ടു യെമനികളും രണ്ടു എരിത്രിയക്കാരും അടങ്ങിയ സംഘമാണ് അറസ്റ്റിലായത്.

കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി വഴിപോക്കരെ ആക്രമിച്ച് പണവും വിലപിടിച്ച വസ്തുക്കളും പിടിച്ചുപറിച്ച സംഘം വീടുകളിലും നിര്‍മാണത്തിലുള്ള കെട്ടിടങ്ങളിലും കവര്‍ച്ചകള്‍ നടത്തിയതായും കണണ്ടെത്തിയിട്ടുണ്ട്. മോഷണ വസ്തുക്കളില്‍ ഒരു ഭാഗം പ്രതികളില്‍ നിന്ന് പോലിസ് വീണ്ടെടുത്തു. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലിസ് അറിയിച്ചു.

മറ്റൊരു സംഭവത്തില്‍, അബഹയില്‍ ഏതാനും സ്ഥാപനങ്ങളില്‍ നിന്ന് കംപ്യൂട്ടറുകള്‍ കവര്‍ന്ന സൗദി യുവാവിനെ പട്രോള്‍ പോലിസ് അറസ്റ്റ് ചെയ്തു. കവര്‍ന്ന് കൈക്കലാക്കിയ ഏതാനും കംപ്യൂട്ടറുകള്‍ പ്രതിയുടെ പക്കല്‍ നിന്ന് വീണ്ടെടുത്തു. നിയമ നടപടികള്‍ക്ക് പ്രതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അസീര്‍ പോലിസ് അറിയിച്ചു.

Similar News