ടോസ്റ്റ്മാസ്റ്റര്‍ ഇന്റര്‍നാഷനലിന്റെ ഏരിയ 61 മല്‍സരങ്ങള്‍ സമാപിച്ചു
നെസ്മ ആന്റ് പാര്‍ട്‌നേഴ്‌സ്, അല്‍ ഖുസൈബി, എബിടി, ഹാര്‍മണി തുടങ്ങി മൂന്ന് കോര്‍പറേറ്റ് ക്ലബ്ബുകളും ഒരു കമ്മ്യൂണിറ്റി ക്ലബ്ബുമാണ് ഏരിയ 61 ല്‍ മാറ്റുരച്ചത്.
ദമാം: പ്രമുഖ രാജ്യാന്തര പ്രസംഗ പരിശീലന ആശയവിനിമയ കൂട്ടായ്മയായ ടോസ്റ്റ്മാസ്റ്റര്‍ ഇന്റര്‍നഷനലിന്റെ ഏരിയ 61 വാര്‍ഷിക മത്സരങ്ങള്‍ അല്‍ ഖോബാര്‍ മസാറ ഹൗസ് ഹോട്ടലില്‍ സമാപിച്ചു. ഏരിയ ഡയറക്ടര്‍ അളഗിരി ശെല്‍വ രാജിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ വിവിധ പ്രസംഗ മത്സരങ്ങളും സാംസ്‌കാരിക പരിപാടികളും അരങ്ങേറി.
നെസ്മ ആന്റ് പാര്‍ട്‌നേഴ്‌സ്, അല്‍ ഖുസൈബി, എബിടി, ഹാര്‍മണി തുടങ്ങി മൂന്ന് കോര്‍പറേറ്റ് ക്ലബ്ബുകളും ഒരു കമ്മ്യൂണിറ്റി ക്ലബ്ബുമാണ് ഏരിയ 61 ല്‍ മാറ്റുരച്ചത്. അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. ജോളി കൊല്ലംപറമ്പില്‍ വിധികര്‍ത്താക്കളെ നയിച്ചു. റിയാസ് പീടിയേക്കല്‍ ആമുഖം അവതരിപ്പിച്ചു. എഡ്വിന്‍ ബാസില്‍ ലാല്‍ ബാനര്‍ പരേഡിന് നേതൃത്വം നല്‍കി.
അതാത് ക്ലബ് മത്സരങ്ങളില്‍ നിന്ന് ഒന്നാമതെത്തിയ വിജയികള്‍ മൂല്യ നിര്‍ണയ പ്രസംഗം, തല്‍ക്ഷണ പ്രസംഗം, നര്‍മ പ്രസംഗം, രാജ്യാന്തര പ്രസംഗം എന്നിങ്ങനെ നാലിനങ്ങളിലാണ് മത്സരിച്ചത്. മൂല്യനിര്‍ണയ മത്സരത്തില്‍ മുഹമ്മദ് നൂമാന്‍, തപസ്സി മൈത്തി, ക്യൂട്ടോ ലിത്തോ എന്നിവരും, തല്‍ക്ഷണ പ്രസംഗത്തില്‍ സ്വരൂപ് ദാസ്, സെയ്ഫ് റഹ്മാന്‍, മുഹമ്മദ് നൂമാന്‍ എന്നിവരും നര്‍മ പ്രസംഗത്തില്‍ സെയ്ഫ് റഹ്മാന്‍, മുഹമ്മദ് നൂമാന്‍, തപസ്സി മൈത്തി എന്നിവരും രാജ്യാന്തര പ്രസംഗത്തില്‍ മുഹമ്മദ് ഫരീദുല്‍ ഹസന്‍, മുഹമ്മദ് നൂമാന്‍, ജോസഫ് മാര്‍ട്ടിന്‍ എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
സുരേഷ് വടക്കത്ത്, ജോണ്‍ ഫെര്‍ണാണ്ടസ്, സാജന്‍ മാത്യു, വാസുദേവ വാര്യര്‍ എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. സിയാവുല്‍ ഹഖ് സിദ്ദീഖി, ഏരിയ 61 പുറത്തിറക്കിയ മാഗസിന്‍ 'ദി ലീഡ്' പ്രകാശനം ചെയ്തു. തപസി മൈത്തി, മുഹമ്മദ് സഫിയുല്ല, വാസുദേവ വാര്യര്‍, മുഹമ്മദ് ഫരീദുല്‍ ഹസന്‍ എന്നിവരാണ് മാഗസിന്‍ തയ്യാറാക്കിയത്. നെസ്മ ആന്റ് പാര്‍ട്‌നേഴ്‌സ്, കറം, ആര്‍ട് ലാന്റ് ട്രാന്‍സ്‌പോര്‍ട്ട്, എബിടി ഗ്രൂപ്പ്, നജീബ് അല്‍ ഹജ്രി ,ഇഎംജിഇ കമ്പൈന്‍സ്, രവി കര്‍ക്കരെ എന്നിവരാണ് മത്സരം സ്‌പോണ്‍സര്‍ ചെയ്തത്. വിവിധ ക്ലബ്ബ് പ്രസിഡന്റുമാര്‍, ഉപദേശകര്‍, വിശിഷ്ടാതിഥികള്‍, പ്രായോജകര്‍, അംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ ജേതാക്കള്‍ ഡിവിഷന്‍ എഫ് കോണ്‍ഫറന്‍സില്‍ ഏരിയ 61 നെ പ്രതിനിധീകരിക്കും.