ലോക കേരള സഭയിലേക്ക് കുവൈത്തിൽ നിന്നും പുതിയ മൂന്ന് അംഗങ്ങളെ തെരഞ്ഞെടുത്തു
കുവൈത്ത് സിറ്റി: ലോക കേരള സഭയിലേക്ക് കുവൈത്തിൽ നിന്നും പുതിയ മൂന്ന് അംഗങ്ങളെ തിരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടക്കുന്ന ലോക കേരള സഭയുടെ രണ്ടാമത് സമ്മേളനത്തിൽ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈത്തിനെ പ്രതിനിധീകരിച്ച് വനിത അംഗം ഉൾപ്പെടെ 3 പുതിയ അംഗങ്ങൾ പങ്കെടുക്കും.
ഷെറിൻ ഷാജു, ആർ. നാഗനാഥൻ, സജി തോമസ് മാത്യു എന്നിവരെയാണു രണ്ടാമത് സമ്മേളനത്തിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. 47 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ ലോക കേരള സഭയെ തുടർന്ന് രൂപീകരിച്ച 7 സ്റ്റാന്റിംഗ് കമ്മിറ്റികൾ സമർപ്പിച്ച 10 ശുപാര്‍ശകളില്‍ 8 ശിപാര്‍ശകള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ സാധിച്ചിട്ടുണ്ട്. നവകേരള സൃഷ്ടിയില്‍ പ്രവാസികളുടെ പങ്കിനെ കുറിച്ച് ലോക കേരള സഭ ചർച്ച ചെയ്യും.