മംുബൈ: പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ സംഘപരിവാര സംഘടനയുടെ പരിപാടിയില്‍ അതിഥിയായി എത്തുന്നു. ആഗസ്ത് 24ന് മുംബൈയില്‍ നാനാ പാല്ക്കര് സ്മൃതി സമിതി സംഘടിപ്പിക്കുന്ന പരിപാടിയില്‍ രത്തന്‍ ടാറ്റ പങ്കെടുക്കും. സംഘ പ്രചാരകനായിരുന്ന നാനാ പാല്‍ക്കറുടെ പേരിലുള്ള സമിതി സംഘടിപ്പിക്കുന്ന പരിപാടിയില്‍ ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതും പങ്കെടുക്കുന്നുണ്ട്.
മുന്‍രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജി ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിക്കുകയും മോഹന്‍ ഭാഗവതുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തത് ഈയിടെ വിവാദമായിരുന്നു.