കീറിയ 200, 2000 നോട്ടുകള്‍ കൈയില്‍ കിട്ടുന്നവര്‍ ശ്രദ്ധിക്കുക

Update: 2018-09-09 08:22 GMT


ന്യൂഡല്‍ഹി: കീറിയ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മാറ്റം വരുത്തിയിരിക്കുന്നു. പുതുതായി ഇറക്കിയ 2000, 200 രൂപ മാറ്റിയെടുക്കുന്ന വിഷയത്തിലുള്ള അവ്യക്തത നീക്കുന്നതിന് വേണ്ടിയാണ് റിസര്‍വ് ബാങ്ക് ചട്ടങ്ങളില്‍ മാറ്റം വരുത്തി പുതിയ വിജ്ഞാപനം ഇറക്കിയത്.

കീറിയ 2000, 200 രൂപ നോട്ടുകള്‍ ഇനി കൈയ്യില്‍ കിട്ടുമ്പോള്‍ ശരിക്കുമൊന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ചെറുതായി കേടുപാട് പറ്റിയ നോട്ടാണെങ്കില്‍ മുഴുവന്‍ പണവും തിരികെ ലഭിക്കുമെങ്കിലും വലിയ കേടുപാട് ആണെങ്കില്‍ പകുതി പണം പോലും ലഭിക്കില്ല. ചിലപ്പോള്‍ ഒന്നും തിരികെ ലഭിച്ചില്ലെന്നും വരും.

നോട്ട് നിരോധനത്തിന് പിന്നാലെ ആര്‍ബിഐ വ്യത്യസ്ത വലുപ്പത്തിലുള്ള പുതിയ നോട്ടുകള്‍ പുറത്തിറക്കിയിരുന്നു. 200, 2000 രൂപ നോട്ടുകള്‍ക്ക് പുറമേ വലുപ്പം കുറഞ്ഞ 10, 20, 50, 100, 500 രൂപ നോട്ടുകളും പുതുതായി ഇറക്കി. വലുപ്പം വ്യത്യസ്തമായതിനാല്‍ 2009ലെ ആര്‍ബിഐ ചട്ടത്തില്‍ പുതിയ നോട്ടുകള്‍ പെട്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് ആര്‍ബിഐ ചട്ടങ്ങളില്‍ മാറ്റം വരുത്തിയത്.

മഹാത്മാഗാന്ധി സീരീസില്‍ പുതുതായി ഇറക്കിയ നോട്ടുകളില്‍ കീറിയതും പഴകിയതുമായവ മാറ്റിയെടുക്കുമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഇതുവരെ ഇതിനു കഴിയാത്ത സ്ഥിതിയാണുണ്ടായിരുന്നത്.

[caption id="attachment_420945" data-align="alignnone" data-width="632"]
50 രൂപയില്‍ താഴെയുള്ള നോട്ടുകള്‍ മാറാനുള്ള ചട്ടം[/caption]

കൈയിലുള്ള രണ്ടായിരം രൂപ നോട്ടിന്റെ ഏറ്റവും വലിയ കഷ്ണത്തിന് 88 ചതുരശ്ര സെന്റീമിറ്റര്‍ വലുപ്പമുണ്ടെങ്കില്‍ മുഴുവന്‍ തുകയും ലഭിക്കും. 44 ചതുരശ്ര സെന്റീമീറ്റര്‍ വലുപ്പമുണ്ടെങ്കില്‍ പകുതി തുക ലഭിക്കും. 2000 രൂപ നോട്ടിന്റെ പൂര്‍ണ വലുപ്പം 109.56 ചതുരശ്ര സെന്റീമീറ്ററാണ്.

[caption id="attachment_420946" data-align="alignnone" data-width="626"]
50 രൂപയില്‍ മുകളിലുള്ള നോട്ടുകള്‍ മാറാനുള്ള ചട്ടം[/caption]

അഞ്ഞൂറിന്റേതിന് 80 ചതുരശ്ര സെന്റീമീറ്ററും ഇരുനൂറിന്റേ തിന് 78 ചതുരശ്ര സെന്റീമീറ്ററും നൂറിന്റേതിന് 75 ചതുരശ്ര സെന്റീമീറ്ററും കൈയ്യിലുണ്ടായിരിക്കണം. കീറിയ നോട്ടിന്റെ പാതിയാണു കൈയ്യിലുള്ളതെങ്കിലും കറന്‍സിയുടെ പാതി വില ലഭിക്കും. ആര്‍ബിഐ അടയാളപ്പെടുത്തുന്ന ശതമാനത്തിനും മുകളിലാണ് കേടുപാടെങ്കില്‍ യാതൊന്നും തിരികെ ലഭിക്കില്ല.

കേടുപാട് വന്ന നോട്ടുകള്‍ രാജ്യത്തുടനീളമുള്ള ആര്‍ബിഐ ഓഫിസുകളിലോ നിര്‍ദിഷ്ട ബാങ്ക് ശാഖകളിലോ മാറി എടുക്കാനാകും.
Tags:    

Similar News