കോട്ടയം: ജില്ലയില്‍ എസ്ഡിപിഐ യ്ക്ക് വന്‍ മുന്നേറ്റം. പുതുതായി രൂപീകരിച്ച ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ഭരണം തീരുമാനിക്കുന്നത് എസ്ഡിപിഐ. ഇവിടെ നാല് സീറ്റില്‍ എസ്ഡിപിഐ വിജയിച്ചു. ആകെയുള്ള 28 സീറ്റില്‍ യുഡിഎഫിന് 10 ഉം എല്‍ഡിഎഫിന് 14 ഉം എസ്ഡിപിഐ യ്ക്ക് നാലും സീറ്റുകളാണുള്ളത്. 05 ാം വാര്‍ഡില്‍ ബിനു നാരായണന്‍, 10 ാം വാര്‍ഡില്‍ ഇസ്മായീല്‍ കീഴേടം, 11 ാം വാര്‍ഡില്‍ ഷൈല അന്‍സാരി, 12 ാം വാര്‍ഡില്‍ സുബൈര്‍ വെള്ളാപ്പള്ളി എന്നിവരാണ് വിജയിച്ചത്. നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് മല്‍സരിച്ച അഷറഫിനെയാണ് 10 ാം വാര്‍ഡില്‍ ഇസ്മയീല്‍ പരാജയപ്പെടുത്തിയത്. നിലവിലെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ എ മുഹമ്മദ് ഹാഷിമിനെ നൂറിലധികം വോട്ടുകള്‍ക്കാണ് സുബൈര്‍ പരാജയപ്പെടുത്തിയത്. മറ്റൊരു വാര്‍ഡില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി ഷാനിദ ഹിലാല്‍ പരാജയപ്പെട്ടത് കേവലം നാല് വോട്ടിനാണ്. നഗരസഭയില്‍ ഭൂരിപക്ഷം നേടിയതിലും എസ്ഡിപിഐ യ്ക്ക് മേല്‍ക്കൈ. ഇവിടെ ഭൂരിപക്ഷം നേടിയതില്‍ രണ്ടാം സ്ഥാനത്ത് 134 വോട്ട് ഭൂരിപക്ഷം നേടി ഷൈല അന്‍സാരിയും മികവ് തെളിയിച്ചു. തീക്കോയ് ഗ്രാമപ്പഞ്ചായത്ത് 13 ാം വാര്‍ഡില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി കെ കെ പരിക്കൊച്ച് വിജയിച്ചു. പാറത്തോട് ഗ്രാമപ്പഞ്ചായത്ത് ഇടക്കുന്നം എട്ടാം വാര്‍ഡില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി കെ യു അലിയാര്‍ വിജയിച്ചു. ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി സിറാജുദ്ദീന്‍ 65 വോട്ടുകള്‍ക്ക്് പരാജയപ്പെട്ട വാര്‍ഡില്‍ യുഡിഎഫിനു വേണ്ടി മല്‍സരിച്ച ലീഗ് പ്രതിനിധി നേടിയത് കേവലം 46 വോട്ട് മാത്രം. ഇവിടെ എസ്ഡിപിഐ യെ പരാജയപ്പെടുത്താന്‍ നടത്തിയ അടിയൊഴുക്കാണ് വ്യക്തമാവുന്നത്. 2010 ലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഒരു സീറ്റ് മാത്രമാണ് നേടിയിരുന്നത്. ആ സീറ്റ് ഇത്തവണ നില്‍നിര്‍ത്താന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ഥ്യവുമുണ്ട് പാര്‍ട്ടിക്ക്. പാര്‍ട്ടി മല്‍സരിച്ച കാഞ്ഞിരപ്പള്ളി, കങ്ങഴ, തിരുവാര്‍പ്പ് ഗ്രാമപ്പഞ്ചായത്തുകളിലെല്ലാം മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ എസ്ഡിപിഐ യ്ക്ക് കഴിഞ്ഞു.