കണ്ണൂര്‍: ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ചെന്ന കേസില്‍ എസ്ഡിപിഐ പ്രവര്‍ത്തകരെ കോടതി വെറുതെവിട്ടു. മഹേഷ്, അഖിലേഷ്, രജീഷ് എന്നിവരെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചെന്ന പരാതിയില്‍ മട്ടന്നൂര്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മട്ടന്നൂര്‍ 19ാം മൈലിലെ എസ്ഡിപിഐ പ്രവര്‍ത്തകരായ നവാസ്, ഷഹീര്‍, റഫീഷ്, സി കെ നവാസ് എന്നിവരെ മട്ടന്നൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടത്. എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കു വേണ്ടി അഡ്വ. അജയകുമാര്‍ ഹാജരായി.