ലൗ ജിഹാദ് ആരോപിച്ച് മുസ്ലിം യുവാവിനെ ജീവനോടെ കത്തിച്ചുകൊന്ന ശംഭുലാല്‍ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയാവുന്നു
ന്യൂഡല്‍ഹി: ലൗജിഹാദ് ആരോപിച്ച് രാജസ്ഥാനില്‍ മുസ്ലീം യുവാവിനെ ചുട്ടുകൊന്ന ശംഭുലാല്‍ ലോക്‌സഭ സ്ഥാനാര്‍ഥിയാവുന്നു.ആഗ്രയില്‍ നിന്ന് ഉത്തര്‍പ്രദേശ് നവനിര്‍മാണ്‍ സേനയുടെ സ്ഥാനാര്‍ഥിയായാണ് ശംഭുലാല്‍ മത്സരിക്കുക. ശംഭുലാല്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സമ്മതിച്ചതായി ഉത്തര്‍പ്രദേശ് നവനിര്‍മാണ്‍ സേന നേതാവായ അമിത് ജനി പറഞ്ഞു.ജോധ്പൂരിലെ ജയിലിനുള്ളില്‍ വച്ച് തന്നെ അദ്ദേഹം തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുമെന്നും ജനി വ്യക്തമാക്കി.
പശ്ചിമ ബംഗാള്‍ സ്വദേശിയായ മുഹമ്മദ് അഫ്രാസുല്‍ ഷേഖ് എന്ന യുവാവിനെയാണ് ശംഭുലാല്‍ മര്‍ദിക്കുകയും മഴുകൊണ്ട് വെട്ടുകയും ചെയ്തശേഷം ജീവനോടെ തീകൊളുത്തിക്കൊന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇയാളുടെ സുഹൃത്ത് വീഡിയോയില്‍ പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ ലൗജിഹാദിനെതിരായ പ്രസംഗത്തോടൊപ്പം പിന്നീട് ഇവര്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ചു. പ്രസംഗത്തില്‍ ലൗ ജിഹാദില്‍ ഏര്‍പെടുന്ന ഓരോരുത്തരുടെയും വിധി ഇതായിരിക്കുമെന്ന് ഭീഷണി മുഴക്കി. ഒരു പെണ്‍കുട്ടിയുമായി അഫ്രാസുലിന് ബന്ധമുണ്ടെന്നാരോപിച്ച്, അവളെ ലൗജിഹാദില്‍ നിന്ന് രക്ഷിക്കാനാണ് ശംഭുലാല്‍ ഈ ക്രൂരകൃത്യത്തിന് മുതിര്‍ന്നതെന്നാണ് അതില്‍ പറയുന്നത്.