ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പി യു ചിത്രയ്ക്ക് സ്വര്‍ണം
വനിതകളുടെ 1500 മീറ്റര്‍ ഓട്ടത്തിലാണ് ചിത്ര സ്വര്‍ണം സ്വന്തമാക്കിയത്. 4.14.56 സെക്കന്റിലാണ് ചിത്ര ഫിനിഷ് ചെയ്തത്. അതേസമയം, ഈ സീസണിലെ ഏറ്റവും മികച്ച സമയമായ 4:13.58 സെക്കന്റ് ആവര്‍ത്തിക്കാന്‍ ചിത്രയ്ക്കായില്ല.
ദോഹ: ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ മലയാളി താരം പി യു ചിത്രയ്ക്ക് സ്വര്‍ണം. വനിതകളുടെ 1500 മീറ്റര്‍ ഓട്ടത്തിലാണ് ചിത്ര സ്വര്‍ണം സ്വന്തമാക്കിയത്. 4.14.56 സെക്കന്റിലാണ് ചിത്ര ഫിനിഷ് ചെയ്തത്. അതേസമയം, ഈ സീസണിലെ ഏറ്റവും മികച്ച സമയമായ 4:13.58 സെക്കന്റ് ആവര്‍ത്തിക്കാന്‍ ചിത്രയ്ക്കായില്ല. അവസാന 300 മീറ്റിലെ കുതിപ്പിലൂടെയാണ് ചിത്ര ബഹ്‌റൈനിന്റെ ഗാഷോ ടൈഗെസ്റ്റിനെ മറികടന്ന് സ്വര്‍ണം നേടിയത്. 2017ല്‍ ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിലും ഈയിനത്തില്‍ ചിത്ര സ്വര്‍ണം നേടിയിരുന്നു.
അതേസമയം, കാല്‍മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് മൂന്നുമാസത്തെ വിശ്രമത്തിലായിരുന്ന ചിത്രയ്ക്ക് കഴിഞ്ഞവര്‍ഷം നടന്ന ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ വെങ്കലംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മൂന്നാം സ്വര്‍ണമാണിത്. ഗോമതി മാരിമുത്തു, തേജീന്ദര്‍പാല്‍ സിങ് എന്നിവരുടെ വകയാണ് മറ്റ് രണ്ട് സ്വര്‍ണം. നേരത്തെ ദ്യുതി ചന്ദ് വനിതകളുടെ 200 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയ്ക്കുവേണ്ടി വെങ്കലം നേടി. 23.24 സെക്കന്‍ഡിലായിരുന്നു ദ്യുതിയുടെ ഫിനിഷ്. അവസാന 25 മീറ്ററില്‍ നടത്തിയ കുതിപ്പില്‍ ഫോട്ടോഫിനിഷിങ്ങിലൂടെയാണ് ദ്യുതി വെങ്കലം സ്വന്തമാക്കിയത്.