രാധാകൃഷ്ണന്‍ നായര്‍ അത്‌ലറ്റിക്ക് ഫെഡറേഷന്റെ പുതിയ കോച്ച്

നിലവില്‍ ഇന്ത്യയുടെ താല്‍ക്കാലിക കോച്ചാണ്.

Update: 2020-12-05 08:31 GMT



ന്യൂഡല്‍ഹി: അത്‌ലറ്റിക്ക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ മുഖ്യ കോച്ചായി രാധാകൃഷ്ണന്‍ നായരെ നിയമിച്ചു. നിലവില്‍ ഇന്ത്യയുടെ താല്‍ക്കാലിക കോച്ചാണ്. ബഹുദൂര്‍ സിങ് വിരമിച്ചതിന് ശേഷം രാധകൃഷ്ണ്‍ നായരെ താല്‍ക്കാലിക കോച്ചായി ചുമതലയേല്‍പ്പിക്കുകയായിരുന്നു. ഫെഡറേഷന്‍ പ്രസിഡന്റ് അദീലേ ജെ സുമാരിവാലയാണ് 62കാരനായ നായരെ നിയമിച്ച വാര്‍ത്ത പ്രഖ്യാപിച്ചത്. ഏഴ് വര്‍ഷത്തോളമായി ഇന്ത്യയുടെ ഡെപ്യൂട്ടി ചീഫ് കോച്ച് പദവി വഹിച്ചത് നായരായിരുന്നു. ലോക അത്‌ലറ്റിക്ക് ലെവല്‍ 5 കോച്ച് ക്യാറ്റഗറിയില്‍ സര്‍ട്ടിഫിക്കറ്റ് നേടിയ കോച്ചാണ് നായര്‍. ഇന്റര്‍നാഷണല്‍ ഒളിംപിക് കമ്മിറ്റിയുടെ ഇന്റര്‍നാഷണല്‍ കോച്ചിങ് പ്രോഗ്രാം സര്‍ട്ടിഫിക്കറ്റ് നേടിയ ആദ്യ ഇന്ത്യക്കാരനാണ് രാധാകൃഷ്ണന്‍ നായര്‍.






Tags:    

Similar News