ഇന്ത്യയ്ക്ക് തിരിച്ചടി; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് ഗുസ്തി ഒഴിവാക്കി
ഇക്കഴിഞ്ഞ ബിര്‍മിങ്ഹാം ഗെയിംസില്‍ ഗുസ്തിയില്‍ ഇന്ത്യ 12 മെഡലാണ് നേടിയത്.
വിക്ടോറിയ: 2026 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് ഗുസ്തിയെ ഔദ്ദ്യോഗികമായി ഒഴിവാക്കി. എന്നാല്‍ ബിര്‍മിങ്ഹാം ഗെയിംസില്‍ നിന്ന് ഒഴിവാക്കിയ ഷൂട്ടിങിനെ വീണ്ടും ഉള്‍പ്പെടുത്തി. ഗുസ്തി ഒഴിവാക്കിയത് ഇന്ത്യക്ക് വന്‍ തിരിച്ചടിയായി.ഇന്ത്യയുടെ പ്രധാന മെഡല്‍ കൊയ്ത്ത് ഇനമായിരുന്നു ഗുസ്തി. ഇക്കഴിഞ്ഞ ബിര്‍മിങ്ഹാം ഗെയിംസില്‍ ഗുസ്തിയില്‍ ഇന്ത്യ 12 മെഡലാണ് നേടിയത്. ഷൂട്ടിങും ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്ന ഇനമാണ്. പാരാ അത്‌ലറ്റിക്ക്, പാരാ ടേബിള്‍ ടെന്നിസ്, പാര സ്വിമ്മിങ് തുടങ്ങിയ പാരാ ഇനങ്ങളെല്ലാം നിലനിര്‍ത്തി.
The @victoriacg2026 sports are in! Including two sports making @thecgf Commonwealth Games debuts and new disciplines! Now just 1,259 days to go! 🥳
— Commonwealth Games Australia (@CommGamesAUS) October 5, 2022
Find out more about the full list of sports at: https://t.co/AALAFPrEGX#victoria2026 pic.twitter.com/mrZRa1OaJJ