2036 ഒളിംപിക്‌സിന് ബിഡ് നല്‍കി ഇന്ത്യ

Update: 2024-11-05 14:13 GMT

ന്യൂഡല്‍ഹി: 2036 ഒളിംപിക്‌സ് നടത്താന്‍ താല്‍പ്പര്യം അറിയിച്ച് ഇന്ത്യ. അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റിക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ (ഐഒഎ) കത്ത് അയച്ചു. ഇതുവരെ പത്ത് രാജ്യങ്ങളാണ് 2036 ഒളിംപിക്‌സ് നടത്താന്‍ താല്‍പ്പര്യം അറിയിച്ച് രംഗത്ത് വന്നിരിക്കുന്നത്. മെക്‌സിക്കോ, ഇന്‍ഡോനേഷ്യ, തുര്‍ക്കി, പോളണ്ട് , ഈജിപ്റ്റ്, സൗത്ത് കൊറിയ അടക്കമുള്ള രാജ്യങ്ങളാണ് ഇതുവരെ ഒളിംപിക്‌സിനായി ബിഡ് നല്‍കിയിരിക്കുന്നത്.

അതേസമയം 2028 സമ്മര്‍ ഒളിംപിക്‌സ് യുഎസിലെ ലോസ് ആഞ്ചലസില്‍ നടക്കും.ഇത് മൂന്നാം തവണയാണ് ലോസ് ആഞ്ചലസ് ഒളിംപിക്‌സിന് വേദിയാകുന്നത്. ഓസ്ട്രേലിയയിലെ ബ്രിസ്ബണിലാണ് 2032 ലെ ഒളിംപിക്‌സ് നടക്കുന്നത്.




Similar News