ഒളിംപിക്‌സ് സ്വര്‍ണം; നീരജ് ചോപ്ര ലോക റാങ്കിങില്‍ രണ്ടാമത്
ഒളിംപിക്‌സില്‍ 87.58 മീറ്റര്‍ ദൂരം പിന്നിട്ടാണ് നീരജ് സ്വര്‍ണം നേടിയത്.
മുംബൈ: ഒളിംപിക്‌സ് ജാവലിന്‍ ത്രോയില്‍ സ്വര്‍ണമെഡല്‍ നേടിയ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് ലോക റാങ്കിങില്‍ കുതിച്ച് ചാട്ടം. ജാവലിന്‍ ത്രോയിലെ പുതിയ ലോക റാങ്കിങില്‍ നീരജ് ചോപ്ര രണ്ടാം സ്ഥാനത്തെത്തി. ഒന്നാം സ്ഥാനത്ത് ജര്‍മ്മനിയുടെ ജൊഹന്നസ് വെറ്ററാണ്. 1315 പോയിന്റുമായാണ് നീരജ് രണ്ടാം സ്ഥാനത്തെത്തിയത്. വെറ്ററിന് 1396 പോയിന്റാണുള്ളത്. ഒളിംപിക്‌സില്‍ 87.58 മീറ്റര്‍ ദൂരം പിന്നിട്ടാണ് നീരജ് സ്വര്‍ണം നേടിയത്.