ലോക അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പ്; മലയാളി താരം മുരളീ ശ്രീശങ്കര്‍ ഫൈനലില്‍
ഞായറാഴ്ചയാണ് ഫൈനല്‍.
ഒറിഗണ്‍; ഇന്ത്യയുടെ മലയാളി ലോങ് ജംമ്പര്‍ മുരളീ ശ്രീശങ്കര്‍ ലോക അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. ആദ്യമായാണ് ഒരു ഇന്ത്യന്‍ പുരുഷ താരം ലോകചാംപ്യന്‍ഷിപ്പില്‍ ഫൈനലില്‍ പ്രവേശിക്കുന്നത്. ഒറിഗണില്‍ നടക്കുന്ന മല്‍സരത്തില്‍ 8 മീറ്റര്‍ ദൂരം താണ്ടിയാണ് താരം ഫൈനലില്‍ പ്രവേശിച്ചത്. താരത്തിന്റെ ദേശീയ റെക്കോഡ് 8.36മീറ്ററാണ്. മുമ്പ് മലയാളി താരം അഞ്ജു ബോബി ജോര്‍ജ്ജ് വനിതകളുടെ ചാംപ്യന്‍ഷിപ്പില്‍ വെങ്കലം നേടിയിരുന്നു. ഞായറാഴ്ചയാണ് ഫൈനല്‍.
Murali Sreeshankar qualifies for the long jump event at #WAC2022 with a jump of 8.00m.
— Naveen N (@iamyournaveen) July 16, 2022
Remember his PB is 8.36m and he s current national record holder. #Oregon2022 Congrats 👏🏻👏🏻👏🏻 pic.twitter.com/OopPxWIfwV