മലയാളി താരം കെ ടി ഇര്‍ഫാന് കൊവിഡ് നെഗറ്റീവായി
മൂന്ന് സെക്കന്റ് വ്യത്യാസത്തിലാണ് അന്ന് താരത്തിന് മൂന്നാം സ്ഥാനം നഷ്ടമായത്.
ഡല്‍ഹി: കഴിഞ്ഞ ആഴ്ച കൊവിഡ് പോസ്റ്റീവായ ഇന്ത്യയുടെ മലയാളി അത്‌ലറ്റ് കെ ടി ഇര്‍ഫാന്റെ ഇന്നത്തെ ഫലത്തില്‍ താരം നെഗറ്റീവായി. ബാംഗ്ലൂരില്‍ സായില്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്ന അഞ്ച് താരങ്ങള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഇര്‍ഫാന്‍ രണ്ടാം ടെസ്റ്റില്‍ നെഗറ്റീവായതായി സായ് അറിയിച്ചു. വരുന്ന ടോക്കിയോ ഒളിംപിക്‌സിലെ നടത്ത മല്‍സരത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയാണ് ഇര്‍ഫാന്‍. 2019ല്‍ ജപ്പാനിലെ നോമിയില്‍ നടന്ന ഏഷ്യന്‍ റേസ് വാക്കിങ് ചാംപ്യന്‍ഷിപ്പില്‍ ഇര്‍ഫാന്‍ നാലാമത് ഫിനിഷ് ചെയ്തിരുന്നു. മൂന്ന് സെക്കന്റ് വ്യത്യാസത്തിലാണ് അന്ന് താരത്തിന് മൂന്നാം സ്ഥാനം നഷ്ടമായത്.