അമേരിക്കന്‍ ട്രിപ്പിള്‍ ജംമ്പര്‍ ക്രാഡോക്കിന് വിലക്ക്
100മീറ്റര്‍ ചാംപ്യനായ കോളമാന്‍, 400 മീറ്റര്‍ ചാംപ്യന്‍ സാല്‍വാ ഇദ് എന്നിവരുടെ വിലക്കിന് മേലുള്ള വിധി ഉടന്‍ വരും.
വാഷിങ്ടണ്‍: അമേരിക്കയുടെ ഒളിംപിക്‌സ് പ്രതീക്ഷയായ ട്രിപ്പിള്‍ ജംമ്പര്‍ ഒമാര്‍ ക്രാഡോക്കിന് 20 മാസത്തെ വിലക്ക്. ഇതോടെ താരത്തിന് ടോക്കിയോ ഒളിംപിക്‌സിലും 2022ലെ ലോക ചാംപ്യന്‍ഷിപ്പിലും പങ്കെടുക്കാന്‍ കഴിയില്ല. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ താരം ഡോപ്പിങ് ടെസ്റ്റ് നിയമങ്ങള്‍ക്ക് അതീതമായി പ്രവര്‍ത്തിച്ചുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് വിലക്ക്. ഓഗസ്റ്റ് 2019ലും 2020 ജൂണിലും താരം ഡോപ്പിങ് ടെസ്റ്റില്‍ ക്രാഡോക്ക് പങ്കെടുത്തിരുന്നില്ല. ലോക മൂന്നാം നമ്പര്‍ താരമായ ക്രാഡോക്കിന് വിധിക്കെതിരേ അപ്പീല്‍ നല്‍കാം. അതിനിടെ അമേരിക്കയുടെ തന്നെ 100മീറ്റര്‍ പുരുഷ വിഭാഗം ചാംപ്യനായ ക്രിസ്റ്റ്യാന്‍ കോളമാന്‍, 400 മീറ്റര്‍ വനിതാ ചാംപ്യന്‍ സാല്‍വാ ഇദ് നസീര്‍ എന്നിവരുടെ വിലക്കിന് മേലുള്ള വിധി ഉടന്‍ വരും.