വിനേഷ് ഫോഗട്ടിന്റെ അപ്പീലില്‍ കായിക കോടതി വിധി വീണ്ടും മാറ്റി

Update: 2024-08-13 16:16 GMT

പാരിസ്: അമിതഭാരത്തിന്റെ പേരില്‍ അയോഗ്യയാക്കപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട് രാജ്യാന്തര കായിക തര്‍ക്കപരിഹാര കോടതിയില്‍ നല്‍കിയ അപ്പീലില്‍ വിധി പറയുന്നത് വീണ്ടും മാറ്റി. ഫൈനലില്‍ എത്തിയശേഷമാണ് വിനേഷ് അയോഗ്യയാക്കപ്പെട്ടത് എന്നതിനാല്‍ വെള്ളി മെഡല്‍ നല്‍കണമെന്നാണ് അപ്പീലില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആര്‍ബിട്രേറ്റര്‍ ഡോ. അനബെല്‍ ബെന്നറ്റ് മുമ്പാകെയാണ് അപ്പീല്‍ നല്‍കിയത്. ഒളിംപിക്‌സ് ഗുസ്തി 50 കിലോഗ്രാം ഫൈനല്‍ മല്‍സരദിവസമാണ് വിനേഷ് ഫോഗട്ടിന്റെ ശരീരം 100 ഗ്രാം ഭാരം കൂടിയെന്നു കാണിച്ച് അയോഗ്യയാക്കിയത്. തുടര്‍ന്നാണ് താരം രാജ്യാന്തര തര്‍ക്കപരിഹാര കോടതിയെ സമീപിച്ചത്. അപ്പീലില്‍ കഴിഞ്ഞ ദിവസം തന്നെ വാദം പൂര്‍ത്തിയായിരുന്നു. എന്നാല്‍ അന്തിമ തീരുമാനമെടുക്കാതെ രണ്ടാംതവണയും മാറ്റിവയ്ക്കുകയായിരുന്നു.

Tags:    

Similar News