കോഹ്‌ലിക്ക് ബട്‌ലറുടെ മറുപടി; മൂന്നാം ട്വന്റി ഇംഗ്ലണ്ടിന്

77 റണ്‍സുമായി ക്യാപ്റ്റന്‍ പുറത്താവാതെ നിന്നു.

Update: 2021-03-16 17:38 GMT


അഹ്മദാബാദ്: ജോസ് ബട്‌ലറും ജോണി ബെയര്‍സ്‌റ്റോയും വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തതോടെ ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി-20യില്‍ ഇന്ത്യയ്ക്ക് തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 156 റണ്‍സ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 10 പന്ത് ശേഷിക്കെ ഇംഗ്ലണ്ട് പിന്‍തുടരുകയായിരുന്നു. എട്ട് വിക്കറ്റ് ജയവുമായാണ് സന്ദര്‍ശകര്‍ രണ്ടാം ജയം കരസ്ഥമാക്കിയത്. 83 റണ്‍സെടുത്ത ബട്‌ലറും 40 റണ്‍സെടുത്ത ബെയര്‍‌സ്റ്റോയുമാണ് ഇംഗ്ലണ്ട് ജയത്തിന് വഴിയൊരുക്കിയത്. ഇന്ത്യയ്ക്കായി യുസ്‌വേന്ദ്ര ചാഹല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.


ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. തകര്‍ന്ന ഇന്ത്യന്‍ ബാറ്റിങിന് പ്രതീക്ഷ നല്‍കിയത് ക്യാപ്റ്റന്‍ കോഹ് ലിയായിരുന്നു. 77 റണ്‍സുമായി ക്യാപ്റ്റന്‍ പുറത്താവാതെ നിന്നു. അനാവാശ്യമായ ഒരു റണ്ണൗട്ടിലൂടെ ഋഷഭ് പന്ത് (25) പുറത്താവുകയായിരുന്നു. രോഹിത്ത് (15), രാഹുല്‍ (0), ഇഷാന്‍ കിഷന്‍ (4), ശ്രേയസ്സ് അയ്യര്‍ (9), ഹാര്‍ദ്ദിക് പാണ്ഡെ (17) എന്നിവര്‍ക്കൊന്നും കാര്യമായ പ്രകടനം പുറത്തെടുക്കാനായില്ല. ജയത്തോടെ ഇംഗ്ലണ്ട് പരമ്പരയില്‍ 2-1ന് മുന്നിലെത്തി.





Tags:    

Similar News