ആഷസ്: ഓസിസ് നാണക്കേടില്‍ നിന്ന് രക്ഷപ്പെട്ടു

ആദ്യ ഇന്നിങ്‌സില്‍ ഓസിസ് 284 റണ്‍സെടുത്ത് പുറത്തായി. എട്ടിന് 122 എന്ന നിലയില്‍ നിന്നും ഓസിസിനെ രക്ഷിച്ചത് പീറ്റര്‍ സിഡിലും സ്റ്റീവന്‍ സ്മിത്തും ചേര്‍ന്നാണ്.

Update: 2019-08-01 18:40 GMT

എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിലെ ആദ്യ ദിനം കഷ്ടിച്ച് രക്ഷപ്പെട്ട് ആസ്‌ത്രേലിയ. ആദ്യ ഇന്നിങ്‌സില്‍ ഓസിസ് 284 റണ്‍സെടുത്ത് പുറത്തായി. എട്ടിന് 122 എന്ന നിലയില്‍ നിന്നും ഓസിസിനെ രക്ഷിച്ചത് പീറ്റര്‍ സിഡിലും സ്റ്റീവന്‍ സ്മിത്തും ചേര്‍ന്നാണ്. പന്ത് ചുരുട്ടല്‍ വിവാദത്തിന് ശേഷമുള്ള സ്മിത്തിന്റെ ആദ്യ ടെസ്റ്റാണിത്. സെഞ്ചുറി നേടിയ (144) സ്മിത്താണ് ഓസിസിനെ വന്‍ നാണക്കേടില്‍ നിന്നും കരകയറ്റിയത്. സിഡില്‍ 44 റണ്‍സെടുത്തു. അവസാന രണ്ട് വിക്കറ്റുകളിലുമായി 162 റണ്‍സാണ് പിറന്നത്. ട്രാവിസ് ഹെഡ് 35 റണ്‍സെടുത്തു. അഞ്ചു വിക്കറ്റ് നേടിയ സ്റ്റുവര്‍ട്ട് ബ്രോഡാണ് കംഗാരുക്കളെ മെരുക്കിയത്. ക്രിസ് വോക്‌സ് മൂന്ന് വിക്കറ്റ് നേടി. ഇന്ന് കളിനിര്‍ത്തുമ്പോള്‍ മറുപടി ബാറ്റിങില്‍ ഇംഗ്ലണ്ട് രണ്ട് ഓവറില്‍ 10 റണ്‍സ് നേടിയിട്ടുണ്ട്.

Tags:    

Similar News