നഥാന്‍ എലിസിന് ഐപിഎല്‍ കരാര്‍
എന്നാല്‍ രണ്ടാം പാദത്തില്‍ താരത്തിനെ നോട്ടമിട്ട് രംഗത്ത് എത്തിയത് നിരവധി ടീമുകളാണ്.
ദുബായ്: ഓസ്‌ട്രേലിയയുടെ പേസ് സെന്‍സേഷന്‍ നഥാന്‍ എലിസിന് ഐപിഎല്‍ കരാര്‍. എന്നാല്‍ താരത്തിന്റെ ടീം ഏതാണെന്ന് പുറത്ത് വിട്ടിട്ടില്ല. നഥാനായി മൂന്ന് ടീമുകള്‍ രംഗത്തുണ്ടായിരുന്നു. അടുത്തിടെയാണ് നഥാന്‍ ഓസിസിനായി അരങ്ങേറ്റം നടത്തിയത്. ബംഗ്ലാദേശിനെതിരായ അരങ്ങേറ്റ മല്‍സരത്തില്‍ താരം ഹാട്രിക്ക് നേടിയിരുന്നു. ഐപിഎല്ലിന്റെ ഈ എഡിഷന്റെ ലേലത്തില്‍ ആരും വാങ്ങാത്ത താരമായിരുന്നു നഥാന്‍. എന്നാല്‍ രണ്ടാം പാദത്തില്‍ താരത്തിനെ നോട്ടമിട്ട് രംഗത്ത് എത്തിയത് നിരവധി ടീമുകളാണ്.