ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു പുറത്ത്, കോഹ്‌ലി തിരിച്ചെത്തി
ന്യൂഡല്‍ഹി: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. രോഹിത് ശര്‍മയാണ് ടീമിനെ നയിക്കുക. പരിക്കിന്റെ പിടിയിലായിരുന്ന വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ ടീമില്‍ തിരിച്ചെത്തി. രാഹുല്‍ തന്നെയാണ് വൈസ് ക്യാപ്റ്റന്‍. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലില്ല. വിന്‍ഡീസിനെതിരായ പരമ്പരയിലും സിംബാബ്‌വേയ്‌ക്കെതിരായ പരമ്പരയിലും സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ടീമില്‍ തിരിച്ചെത്തിയെന്നതാണ് മറ്റൊരു പ്രത്യേകത.
ബൗളിങ് കുന്തമുനയായ ജസ്പ്രീത് ബുംറ പരിക്കുമൂലം കളിക്കില്ല. അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, ദീപക് ഹരൂഡ എന്നിവര്‍ ടീമിലിടം നേടിയിട്ടുണ്ട്. ജസ്പ്രീത് ബുംറയ്ക്ക് പുറമേ പരിക്കുമൂലം ഹര്‍ഷല്‍ പട്ടേലും ടീമില്‍ നിന്ന് പുറത്തായി. ഋഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്ക് എന്നിവരാണ് ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍. സ്പിന്നര്‍മാരായി യൂസ്‌വേന്ദ്ര ചാഹലും രവിചന്ദ്ര അശ്വിനും രവി ബിഷ്‌ണോയിയുമുണ്ട്.
ഓള്‍ റൗണ്ടര്‍മാരായി ഹാര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ടീമിലുണ്ട്. മൂന്ന് റിസര്‍വ് താരങ്ങളെയും പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, ദീപക് ചാഹര്‍ എന്നിവരാണ് റിസര്‍വ് ലിസ്റ്റിലുള്ളത്. ആഗസ്ത് 27 മുതല്‍ യുഎഇയിലാണ് ഇത്തവണ ഏഷ്യാ കപ്പ് നടക്കുന്നത്. ഇന്ത്യ ഗ്രൂപ്പ് എയിലാണുള്ളത്. ആദ്യ മല്‍സരത്തില്‍ പാകിസ്താനാണ് ഇന്ത്യയുടെ എതിരാളി. ട്വന്റി- 20 മല്‍സരങ്ങളായാണ് ടൂര്‍ണമെന്റ് നടക്കുന്നത്.
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടിം:
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ദീപക്ക് ഹൂഡ, റിഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്ക്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ചഹല്‍, ബിഷ്‌നോയി, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷദീപ് സിങ്, ആവേശ് ഖാന്‍.