ഒമിക്രോണ്‍; ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ മാറ്റം; ആദ്യ ടെസ്റ്റ് 26 മുതല്‍

മൂന്നാം ടെസ്റ്റ് ജനുവരി 11 മുതല്‍ 15 വരെയുമാണ്.

Update: 2021-12-06 17:20 GMT


കേപ്ഡൗണ്‍; ഒമിക്രോണ്‍ കണ്ടെത്തിയ ദക്ഷിണാഫ്രിക്കയില്‍ ഈ മാസം 17 മുതല്‍ നടക്കേണ്ട ഇന്ത്യയുടെ ടെസ്റ്റ് പരമ്പര 26 മുതല്‍ തുടരും. ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയാണ് ഇന്ന് പുതുക്കിയ തിയ്യതി പ്രഖ്യാപിച്ചത്. നേരത്തെ പരമ്പര ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ പരമ്പര റദ്ദാക്കേണ്ടെന്ന് ഇരുക്രിക്കറ്റ് ബോര്‍ഡും തീരുമാനിക്കുകയായിരുന്നു. മൂന്ന് ടെസ്റ്റും മൂന്ന് ഏകദിനവും അടങ്ങിയതാണ് പരമ്പര. ആദ്യ ടെസ്റ്റ് ഡിസംബര്‍ 26 മുതല്‍ 30 വരെയും രണ്ടാം ടെസ്റ്റ് ജനുവരി മൂന്ന് മുതല്‍ ഏഴ് വരെയും മൂന്നാം ടെസ്റ്റ് ജനുവരി 11 മുതല്‍ 15 വരെയുമാണ്.




Tags:    

Similar News