ലോകകപ്പ് പ്രതീക്ഷയില്‍ 92ലെ ജേതാക്കളും

ലോകകപ്പിന് മുന്നോടിയായി ഇംഗ്ലണ്ടിനെതിരേ നടന്ന പരമ്പര 4-0നു കൈവിട്ടതും സന്നാഹ മല്‍സരത്തില്‍ അഫ്ഗാനിസ്താനോട് തോറ്റതും പാക് ക്യാപില്‍ മ്ലാനത പടര്‍ത്തിയിട്ടുണ്ട്

Update: 2019-05-28 00:38 GMT

ഓവല്‍: ലോകകപ്പില്‍ മികച്ച റെക്കോഡുകളുള്ള പാക് ടീം ഇത്തവണ കപ്പ് ഫേവററ്റികളില്‍ മുന്‍നിരയിലാണ്. ലോകകപ്പില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവച്ച് കപ്പ് ഉയര്‍ത്താമെന്ന തികഞ്ഞ പ്രതീക്ഷയും മുന്‍ ചാംപ്യന്‍മാര്‍ക്കുണ്ട്. ലോകകപ്പിന് മുന്നോടിയായി ഇംഗ്ലണ്ടിനെതിരേ നടന്ന പരമ്പര 4-0നു കൈവിട്ടതും സന്നാഹ മല്‍സരത്തില്‍ അഫ്ഗാനിസ്താനോട് തോറ്റതും പാക് ക്യാപില്‍ മ്ലാനത പടര്‍ത്തിയിട്ടുണ്ട്. ഭേദപ്പെട്ട ടീമുണ്ടായിട്ടും കാര്യമായ നേട്ടം കൊയ്യാനാവാത്ത ടീമാണ് പാകിസ്താന്‍. എന്നാല്‍ ഇത്തവണ ചില അട്ടിമറികളിലൂടെ കപ്പ് ഉയര്‍ത്താനുള്ള പാകിസ്താന്റെ സാധ്യതയും തള്ളിക്കളയാനാവില്ല. വഖാര്‍ യൂനുസ്, ഇന്‍സമാമുല്‍ ഹഖ് തുടങ്ങിയ മുന്‍ താരങ്ങളും പാകിസ്താന്‍ സാധ്യത തള്ളിക്കളയുന്നില്ല. ഇംറാന്‍ ഖാന്റെ നേതൃത്വത്തില്‍ 1992ലെ ലോകകപ്പ് ജേതാക്കളായ പാകിസ്താന്‍ 1999ലെ റണ്ണേഴ്‌സ് അപ്പാണ്. കൂടാതെ 1979, 1983, 1987, 2011 ലോകകപ്പിലെ സെമിഫൈനലിസ്റ്റുകളും 1996, 2015 ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകളുമാണ് പാകിസ്താന്‍. ലോകകപ്പില്‍ നിന്ന് എഴുതിത്തള്ളാനാവാത്ത റെക്കോഡും ഈ ടീമിനുണ്ട്. 31ന് വെസ്റ്റ് ഇന്‍ഡീസിനെതിരേയാണ് ടീമിന്റെ ആദ്യ മല്‍സരം.

ടീം: സര്‍ഫറാസ് അഹമ്മദ്(ക്യാപ്റ്റന്‍), ആസിഫ് അലി, ബാബര്‍ അസം, വഹാബ് റിയാസ്, ഫഖര്‍ സമാന്‍, ഹാരിസ് സുഹൈല്‍, ഹസ്സന്‍ അലി, ഇമാദ് വസീം, ഇമാമുല്‍ ഹഖ്, മുഹമ്മദ് ആമിര്‍, മുഹമ്മദ് ഹഫീസ്, മുഹമ്മദ് ഹസ്‌നയ്ന്‍, ശദാബ് ഖാന്‍, ഷഹീന്‍ അഫ്രീദി, ഷുഹൈബ് മാലിക്ക്.




Tags:    

Similar News