യൂറോയിലെ കറുത്തകുതിര ഡെന്‍മാര്‍ക്കിന് ലോകകപ്പ് യോഗ്യത

ഗ്രൂപ്പില്‍ എട്ട് മല്‍സരങ്ങളില്‍ നിന്ന് 24 പോയിന്റുമായാണ് അവര്‍ ഖത്തര്‍ ലോകകപ്പിലേക്ക് യോഗ്യത നേടിയത്.

Update: 2021-10-13 14:43 GMT
യൂറോയിലെ കറുത്തകുതിര ഡെന്‍മാര്‍ക്കിന് ലോകകപ്പ് യോഗ്യത

ലണ്ടന്‍: യൂറോ കപ്പിലെ കറുത്ത കുതിരകളായ ഡെന്‍മാര്‍ക്കിന് ലോകകപ്പ് യോഗ്യത. ഗ്രൂപ്പ് എഫില്‍ നടന്ന മല്‍സരത്തില്‍ ഓസ്ട്രിയ ഡെന്‍മാര്‍ക്ക് ഒരു ഗോളിന് തോല്‍പ്പിച്ചു. ഗ്രൂപ്പില്‍ എട്ട് മല്‍സരങ്ങളില്‍ നിന്ന് 24 പോയിന്റുമായാണ് അവര്‍ ഖത്തര്‍ ലോകകപ്പിലേക്ക് യോഗ്യത നേടിയത്. ജര്‍മ്മനിയാണ് ലോകകപ്പിലേക്ക് യോഗ്യത നേടിയ ആദ്യ ടീം. 53ാം മിനിറ്റില്‍ മെഹല്‍ ആണ് ഡെന്‍മാര്‍ക്കിനായി ഗോള്‍ നേടിയത്. യൂറോകപ്പിലെ ഡാനിഷ് പടയുടെ തേരോട്ടം സെമി വരെ മുന്നേറിയിരുന്നു. യൂറോയിലും ലോകകപ്പ് യോഗ്യതാ റൗണ്ട് മല്‍സരങ്ങളിലും നടത്തിയ കുതിപ്പ് ഖത്തര്‍ ലോകകപ്പിലും തുടരുമെന്ന് ഡെന്‍മാര്‍ക്ക് ക്യാപ്റ്റന്‍ സിമോണ്‍ കജര്‍ പറഞ്ഞു.




Tags: