ബട്‌ലറുടെ കീഴില്‍ ഇംഗ്ലണ്ടിന്റെ റണ്‍മഴ

77 പന്തില്‍ നിന്നാണ് ബട്‌ലര്‍ 150 റണ്‍സെടുത്തത്

Update: 2019-02-27 19:22 GMT

ഗ്രനേഡ: വെസ്റ്റിന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ റണ്‍മഴ പെയ്യിച്ച് ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 419 റണ്‍സാണ് നേടിയത്. ജോസ് ബട്‌ലറും(150), മോര്‍ഗനും(103) ചേര്‍ന്നാണ് ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 77 പന്തില്‍ നിന്നാണ് ബട്‌ലര്‍ 150 റണ്‍സെടുത്തത്. 13 ഫോറും 12 സിക്‌സുമടങ്ങിയതാണ് ബട്‌ലറുടെ ഇന്നിങ്‌സ്. 88 പന്തില്‍ നിന്നാണ് മോര്‍ഗന്‍ 103 റണ്‍സ് നേടിയത്. ഓപണര്‍മാരായ ബാരിസ്‌റ്റോ(56), അലക്‌സ് ഹെയില്‍സ്(82) എന്നിവര്‍ മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് നല്‍കിയത്. ഓരോ മല്‍സരങ്ങള്‍ ജയിച്ച് പരമ്പര 1-1 എന്ന നിലയിലാണ്. മഴ മൂലം ഒരു മല്‍സരം മാറ്റിവച്ചു. ആദ്യ മല്‍സരത്തില്‍ വിന്‍ഡീസിന്റെ 360 എന്ന സ്‌കോര്‍ പിന്തുടര്‍ന്ന് ഇംഗ്ലണ്ടാണ് ജയിച്ചത്. രണ്ടാം ഏകദിനത്തില്‍ 26 റണ്‍സിനാണ് ഇംഗ്ലണ്ട് തോറ്റത്. മൂന്നാം ഏകദിനം മഴ മൂലം മാറ്റിവച്ചു.




Tags:    

Similar News