സനാ മിര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു

റൈറ്റ് ഹാന്റ്ഡ് ബാറ്റിങ്ങില്‍ തിളങ്ങിയ സന ഓഫ് സ്പിന്നിലും അത്ഭുതപ്രകടനം കാഴ്ചവച്ചിരുന്നു. 2005ല്‍ ശ്രീലങ്കയ്ക്കെതിരേയാണ് ആദ്യമല്‍സരം കളിച്ചത്.

Update: 2020-04-25 16:34 GMT

കറാച്ചി: പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സനാ മിര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. 15 വര്‍ഷത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിനാണ് സനാ വിരാമംകുറിച്ചത്. റൈറ്റ് ഹാന്റ്ഡ് ബാറ്റിങ്ങില്‍ തിളങ്ങിയ സന ഓഫ് സ്പിന്നിലും അത്ഭുതപ്രകടനം കാഴ്ചവച്ചിരുന്നു. 2005ല്‍ ശ്രീലങ്കയ്ക്കെതിരേയാണ് ആദ്യമല്‍സരം കളിച്ചത്. 2019ല്‍ ബംഗ്ലാദേശിനെതിരേയാണ് അവസാനമായി കളിച്ചത്. 2009 മുതല്‍ 2017 വരെ പാക് ടീമിനെ നയിച്ചിട്ടുണ്ട്.

ക്യാപ്റ്റനായി 137 മല്‍സരങ്ങള്‍ കളിച്ച സന രാജ്യത്തിനായി 226 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്. കഴിഞ്ഞ നവംബറില്‍ ക്രിക്കറ്റില്‍നിന്ന് താല്‍ക്കാലിക ഇടവേള എടുത്തിരുന്നു. ക്രിക്കറ്റിന്റെ മറ്റ് തലങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധപതിപ്പിക്കാനാണ് സനയുടെ പുതിയ തീരുമാനം. രാജ്യത്തിന് വേണ്ടി ഏറെ സേവനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും വിരമിക്കാനായുള്ള ഉചിതസമയം ഇതാണെന്നും സന അറിയിച്ചു. 

Tags:    

Similar News