മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റര്‍ നുവാന്‍ സൊയസയ്ക്ക് ആറ് വര്‍ഷത്തെ വിലക്ക്

1997 മുതല്‍ 2007 വരെയാണ് നുവാന്‍ ലങ്കയ്ക്കായി കളിച്ചത്.

Update: 2021-04-28 14:39 GMT

കൊളംബോ: മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം നുവാന്‍ സൊയസയ്ക്ക് ഐസിസിയുടെ ആറ് വര്‍ഷത്തെ വിലക്ക്. വാതുവയ്പ്പുമായി ബന്ധപ്പെട്ടാണ് വിലക്ക്. 2018മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. പേസര്‍ ആയ നുവാന്‍ 2017 ല്‍ ശ്രീലങ്കന്‍ ടീമിന്റെ ബൗളിങ് കോച്ചായിരുന്നു. ഇക്കാലത്ത് യുഎഇയുമായി നടന്ന മല്‍സരത്തിനിടെ ഇന്ത്യന്‍ വാതുവയ്പ്പു സംഘവുമായി നുവാന്‍ ബന്ധപ്പെട്ടതായാണ് കുറ്റം. കൂടാതെ വാതുവയ്പ്പ് നടത്താന്‍ ശ്രമിച്ചതായും ആരോപണമുണ്ട്. ശ്രീലങ്കയ്ക്കായി 95 ഏകദിനങ്ങളിലായി 108 വിക്കറ്റും 30 ടെസ്റ്റുകളില്‍ നിന്നായി 64 വിക്കറ്റും നേടിയ താരമാണ്. 1997 മുതല്‍ 2007 വരെയാണ് നുവാന്‍ ലങ്കയ്ക്കായി കളിച്ചത്.




Tags:    

Similar News