ബംഗളൂരുവില്‍ കനത്ത മഴ; ആര്‍സിബി-പഞ്ചാബ് കിങ്‌സ് മത്സരം വൈകുന്നു

Update: 2025-04-18 14:52 GMT
ബംഗളൂരുവില്‍ കനത്ത മഴ; ആര്‍സിബി-പഞ്ചാബ് കിങ്‌സ് മത്സരം വൈകുന്നു

ബംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു-പഞ്ചാബ് കിങ്‌സ് മത്സരത്തിലെ ടോസ് വൈകുന്നു. മത്സര വേദിയായ ബംഗളൂരിവില്‍ കനത്ത മഴ പെയ്യുന്നതാണ് ടോസ് വൈകാന്‍ കാരണം.

ഇരു ടീമുകളും തുടര്‍ വിജയം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. ആര്‍സിബി കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ചിരുന്നു. പഞ്ചാബ് കിങ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ കഴിഞ്ഞ മത്സരത്തില്‍ മിന്നും ജയമാണ് സ്വന്തമാക്കിയത്.

ഇരു ടീമിനും എട്ട് പോയിന്റാണുള്ളത്. എന്നാല്‍ റണ്‍ ശരാശരിയില്‍ മുന്നിലുള്ള ആര്‍സിബി പോയിന്റ് പട്ടികയില്‍ മൂന്നാമതും പഞ്ചാബ് നാലാം സ്ഥാനത്തുമാണ് ഉള്ളത്.






Similar News