വനിതാ ലോകകപ്പ്; കിവികള്‍ക്കെതിരേ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടം; ലക്ഷ്യം 261 റണ്‍സ്

ഇന്ത്യയ്ക്കായി വസ്ത്രകാര്‍ നാലും രാജേശ്വിരി ഗെയ്ക്ക്‌വാദ് രണ്ടും വിക്കറ്റ് നേടി.

Update: 2022-03-10 07:05 GMT


ഹാമില്‍ട്ടണ്‍: വനിതാ ഏകദിന ലോകകപ്പിലെ രണ്ടാം മല്‍സരത്തില്‍ ഇന്ത്യയ്ക്ക് ലക്ഷ്യം 261 റണ്‍സ്.ന്യൂസിലന്റിനെതിരായ രണ്ടാം മല്‍സരത്തിലാണ് ഇന്ത്യ 261 റണ്‍സ് ലക്ഷ്യവുമായിറങ്ങിയത്. ടോസ് നേടിയ ഇന്ത്യ ന്യൂസിലന്റിനെ ബാറ്റിങിനയക്കുകയായിരുന്നു. 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലന്റ് 260 റണ്‍സ് നേടി. സ്റ്റെര്‍ത്ത് വൈറ്റ് (75), അമേലിയാ കെര്‍(50), കാറ്റി മാര്‍ട്ടിന്‍(41), സോഫി ഡിവൈന്‍(35) എന്നിവരാണ് കിവികള്‍ക്കായി മികച്ച ബാറ്റിങ് നടത്തിയവര്‍.


ഇന്ത്യയ്ക്കായി വസ്ത്രകാര്‍ നാലും രാജേശ്വിരി ഗെയ്ക്ക്‌വാദ് രണ്ടും വിക്കറ്റ് നേടി. മറുപടി ബാറ്റിങില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടമായി. 32 ഓവറില്‍ ഇന്ത്യ 111 റണ്‍സാണ് നേടിയത്. യാസ്ത്വിക ഭാട്ടിയ (28), സ്മൃതി മന്ദാന(6), ദീപ്തി ശര്‍മ്മ(5), മിഥാലി രാജ്(31), റിച്ചാ ഘോഷ് (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.




Tags:    

Similar News