ചെന്നൈയില്‍ ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍; ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് നഷ്ടം
വാഷിങ്ടണ്‍ സുന്ദര്‍ (18), ആര്‍ അശ്വിന്‍ (6) എന്നിവരാണ് ക്രീസില്‍.
ചെന്നൈ; ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിനം ഇംഗ്ലണ്ട് മുന്നോട്ട് വച്ച കൂറ്റന്‍ സ്‌കോര്‍ പിന്‍തുടര്‍ന്ന ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മറുപടി ബാറ്റിങില്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സാണ് നേടിയത്. സന്ദര്‍ശകരുടെ ആദ്യ ഇന്നിങ്‌സ് നേരത്തെ 578 റണ്‍സില്‍ അവസാനിച്ചിരുന്നു.ആദ്യഇന്നിങ്‌സില്‍ മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് രോഹിത്ത് ശര്‍മ്മ(6), ശുഭ്മാന്‍ ഗില്‍ (29), കോഹ്‌ലി (11), അജിങ്ക്യാ രഹാനെ (1) എന്നിവര്‍ പെട്ടെന്ന് പുറത്തായത് തിരിച്ചടിയായി. 73-4 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയ്ക്ക് രക്ഷയായി പിന്നീട് എത്തിയത് പൂജാരയും (73), ഋഷഭ് പന്തുമായിരുന്നു (91). ഋഷഭ് പന്ത് 88 പന്തില്‍ 91 റണ്‍സെടുത്തു. 143 പന്തില്‍ പൂജാര 73 റണ്‍സുമെടുത്തു. വാഷിങ്ടണ്‍ സുന്ദര്‍ (18), ആര്‍ അശ്വിന്‍ (6) എന്നിവരാണ് ക്രീസില്‍.
ഇന്ത്യന്‍ ബൗളിങ് നിരയ്ക്ക് ഇളക്കാന്‍ പറ്റാത്ത വിധം ബാറ്റേന്തിയ ഇംഗ്ലണ്ട് നിരയില്‍ പോപ്പെ (34), ബട്‌ലര്‍ (30), ബീസ് (34) എന്നിവര്‍ ഇന്ന് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ, ആര്‍ അശ്വിന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ഇഷാന്ത് ശര്‍മ്മ, നദീം എന്നിവര്‍ രണ്ട് വിക്കറ്റും നേടി