സെഞ്ചുറി വരള്‍ച്ചയ്ക്ക് വിരാമം; ഹിറ്റ്മാന് 30ാം സെഞ്ചുറി
ക്രിസ് ഗെയ്ല്‍ (331), ഷാഹിദ് അഫ്രീഡി (351) എന്നിവരാണ് ഒന്നും രണ്ടും സ്ഥാനത്ത്.
ഇന്‍ഡോര്‍: 507 ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ സെഞ്ചുറി നേടി. ന്യൂസിലന്റിനെതിരായ മൂന്നാം ഏകദിനത്തിലാണ് താരത്തിന്റെ കരിയറിലെ 30ാം സെഞ്ചുറി. 85 പന്തിലാണ് രോഹിത്ത് 101 റണ്‍സ് നേടിയത്. 30 സെഞ്ചുറി നേടുന്ന ലോകത്തെ നാലാമത്തെ താരമെന്ന റെക്കോഡും രോഹിത്തിന്റെ പേരിലായി. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (49), വിരാട് കോഹ്‌ലി (46), റിക്കി പോണ്ടിങ് (30) എന്നിവരാണ് 30 സെഞ്ചുറി നേടിയ മറ്റ് താരങ്ങള്‍.
ഏകദിനത്തിലെ സിക്‌സര്‍ വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്ത് എത്താനും രോഹിത്തിന് കഴിഞ്ഞു. 270 സിക്‌സുകള്‍ നേടിയ ശ്രീലങ്കയുടെ ജയസൂര്യയുടെ റെക്കോഡ് തകര്‍ത്താണ് രോഹിത്ത് മൂന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്(273). ക്രിസ് ഗെയ്ല്‍ (331), ഷാഹിദ് അഫ്രീഡി (351) എന്നിവരാണ് ഒന്നും രണ്ടും സ്ഥാനത്ത്.