ഏകദിനവും തൂത്തുവാരാന്‍ ഇന്ത്യ ഇന്നിറങ്ങും
വിന്‍ഡീസ് നിരയില്‍ ഗെയ്ല്‍ തിരിച്ചെത്തുന്നതാണ് പ്രധാനമാറ്റം. ഇന്ത്യ സാധ്യതാ ഇലവന്‍: രോഹിത്ത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോഹ് ലി, ലോകേഷ് രാഹുല്‍, ശ്രേയസ് അയ്യര്‍, കേദര്‍ ജാദവ്, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ചാഹല്‍, ഭുവനേശ്വര്‍ കുമാര്‍ , മുഹമ്മദ് ഷമി, നവദീപ് സെയ്‌നി.
ഗയാന: വെസ്റ്റ്ഇന്‍ഡീസിനെതിരായ ട്വന്റി-20 പരമ്പര 3-0ത്തിന് തൂത്തുവാരിയതിന് പിന്നാലെ ഏകദിനവും സ്വന്തമാക്കാന്‍ ഇന്ത്യ ഇന്നിറങ്ങുന്നു. തികഞ്ഞ ആത്മവിശ്വാസത്തില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ കരീബിയന്‍സാകട്ടെ ട്വന്റി പരമ്പര കൈവിട്ടതിന്റെ നാണക്കേടിലാണ് ഇറങ്ങുന്നത്.വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്‌ലിന്റെ അവസാന ഏകദിനപരമ്പരയാണിത്. പരമ്പര സ്വന്തമാക്കി ഗെയ്‌ലിന് അവിസ്മരണീയ യാത്രയയപ്പ് നല്‍കാനാണ് വിന്‍ഡീസിന്റെ തീരുമാനം. ട്വന്റിയില്‍ കളിക്കാതിരുന്ന കേദര്‍ ജാദവ്, യുസ്‌വേന്ദ്രചാഹല്‍, മുഹമ്മദ് ഷമി, കുല്‍ദ്ദീപ് യാദവ് എന്നിവര്‍ ടീമിലേക്ക് ഇന്ന് തിരിച്ചെത്തും.നാലാം നമ്പറില്‍ ലോകേഷ് രാഹുലോ ശ്രേയസ് അയ്യരോ കളിക്കും. ആശങ്കയായ അഞ്ചാം നമ്പറില്‍ മനീഷ് പാണ്ഡേ കളിച്ചേക്കും.
വിന്‍ഡീസ് നിരയില്‍ ഗെയ്ല്‍ തിരിച്ചെത്തുന്നതാണ് പ്രധാനമാറ്റം. രാത്രി ഏഴിനാണ് മല്‍സരം. ഇന്ത്യ സാധ്യതാ ഇലവന്‍: രോഹിത്ത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോഹ് ലി, ലോകേഷ് രാഹുല്‍, ശ്രേയസ് അയ്യര്‍, കേദര്‍ ജാദവ്, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ചാഹല്‍, ഭുവനേശ്വര്‍ കുമാര്‍ , മുഹമ്മദ് ഷമി, നവദീപ് സെയ്‌നി.