ഇഷാന്‍ കിഷന് അര്‍ദ്ധസെഞ്ചുറി; രണ്ടാം ട്വന്റിയില്‍ തിരിച്ചടിച്ച് ഇന്ത്യ

ഇന്ത്യയ്ക്കായി സൂര്യകുമാര്‍ യാദവും അരങ്ങേറ്റം നടത്തി.

Update: 2021-03-14 18:36 GMT


അഹ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി-20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി(73*), ഇഷാന്‍ കിഷന്‍ (56) എന്നിവരുടെ മികവിലാണ് ഇന്ത്യന്‍ ജയം. ഇന്ത്യയ്ക്കായി ആദ്യ മല്‍സരം കളിച്ച ഇഷാന്‍ കിഷന്‍ അര്‍ദ്ധസെഞ്ചുറി നേടി. 32 പന്തിലാണ് താരത്തിന്റെ ഇന്നിങ്‌സ്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 164 റണ്‍സ് ലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 17.5 ഓവറില്‍ ഇന്ത്യ നേടി.


ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിങിനയക്കുകയായിരുന്നു. ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് 164 റണ്‍സ് നേടിയത്. ഇന്ത്യയ്ക്കായി വാഷിങ്ടണ്‍ സുന്ദര്‍, ശ്രാദ്ദുല്‍ ഠാക്കൂര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. ഇന്ത്യയ്ക്കായി സൂര്യകുമാര്‍ യാദവും അരങ്ങേറ്റം നടത്തി. ശിഖര്‍ ധവാന്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ക്ക് പകരമാണ് യാദവിനെയും ഇഷാന്‍ കിഷനെയും ടീമില്‍ ഉള്‍പ്പെടുത്തിയത്. ഇംഗ്ലണ്ട് നിരയില്‍ ജേസണ്‍ റോയാണ് (46) ടോപ് സ്‌കോറര്‍. ജയത്തോടെ പരമ്പര 1-1 സമനിലയിലായി. മൂന്നാം ട്വന്റി 16ന് നടക്കും.




Tags:    

Similar News