എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ട് 284ന് പുറത്ത്; ഇന്ത്യയ്ക്ക് ലീഡ്
പൂജാര(8), വിഹാരി(0) എന്നിവരാണ് ക്രീസിലുള്ളത്.
ബിര്‍മിങ്ഹാം: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മല്‍സരത്തില്‍ ഇന്ത്യയ്ക്ക് 132 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. മല്‍സരത്തിന്റെ രണ്ടാം ദിവസമായ ഇന്ന് ഇംഗ്ലണ്ട് 284 റണ്‍സിന് പുറത്തായി. ഇന്ത്യയ്ക്കായി സിറാജ് നാലും ജസ്പ്രീത് ബുംറ മൂന്നും ഷമി രണ്ടും വിക്കറ്റ് നേടി. ഇംഗ്ലണ്ടിനായി ജോണി ബെയര്‍സ്‌റ്റോ 106 റണ്‍സ് നേടി.സ്‌റ്റോക്ക്‌സ് (25), ബില്ലിങ്‌സ് (36) എന്നിവരും പിടിച്ചുനിന്നു.
രണ്ടാം ഇന്നിങ്‌സില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 13 റണ്‍സ് നേടിയിട്ടുണ്ട്. ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. പൂജാര(8), വിഹാരി(0) എന്നിവരാണ് ക്രീസിലുള്ളത്.