ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് തോല്‍വിക്ക് പകവീട്ടാന്‍ ഇന്ത്യ കിവികള്‍ക്കെതിരേ
രാവിലെ 9.30നാണ് മല്‍സരം.
കാണ്‍പൂര്‍: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലേറ്റ തോല്‍വിക്ക് ന്യൂസിലന്റിനോട് സ്വന്തം നാട്ടില്‍ പക വീട്ടാന്‍ ഇന്ത്യ ഇന്ന് (25-11-21) കാണ്‍പൂരില്‍ ഇറങ്ങുന്നു. കിവികള്‍ക്കെതിരായ ആദ്യ ടെസ്റ്റാണ് ഇന്ന് ആരംഭിക്കുന്നത്. ട്വന്റി-20 പരമ്പര സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന് ടെസ്റ്റ് പരമ്പര സ്വന്തമാക്കല്‍ എളുപ്പമാവില്ല. നിരവധി സീനിയര്‍ താരങ്ങള്‍ ഇല്ലാതെ പുതുമുഖങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. മറുവശത്ത് 33 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ ഒരു പരമ്പര നേട്ടം സ്വന്തമാക്കാനാണ് കാനെ വില്ല്യംസണും ടീമും ഇറങ്ങുന്നത്.
അജിങ്ക്യാ രഹാനെയാണ് ഇന്ത്യയെ നയിക്കുന്നത്. ചേതേശ്വര്‍ പൂജാരയാണ് വൈസ് ക്യാപ്റ്റന്‍.മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, വൃദ്ധിമാന്‍ സാഹ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് സിറാജ്, ജയന്ത് യാദവ്, ശ്രീകാര്‍ ഭരത്, പ്രസിദ്ധ് കൃഷ്ണ എന്നിവരടങ്ങിയ ടീമിന്റെ അന്തിമ ഇലവന്‍ ഇന്ന് രാവിലെയാണ് പ്രഖ്യാപിക്കുക.ടിം സൗത്തി, നെയ്ല്‍ വാഗ്നര്‍ എന്നീ പേസര്‍മാരും അജാസ് പട്ടേല്‍, മിച്ചല്‍ സാന്റനര്‍ എന്നീ സ്പിന്നര്‍മാരുമാണ് കിവി ബൗളിങിന് നേതൃത്വം നല്‍കുന്നത്.ക്യാപ്റ്റന്‍ വില്ല്യംസണ്‍ തിരിച്ചെത്തുന്നത് കിവികള്‍ ഊര്‍ജ്ജം പകരം. രാവിലെ 9.30നാണ് മല്‍സരം.