ഇന്ത്യ പടിയിറങ്ങുന്നത് മോശം റെക്കോഡോടെ

ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഓപ്പണര്‍മാരായ രോഹിത്ത് ശര്‍മ്മ, കെ എല്‍ രാഹുല്‍, വിരാട് കോഹ്‌ലി എന്നിവര്‍ ഇന്ന് പുറത്തായത് ഓരോ റണ്‍സ് വീതമെടുത്താണ്.

Update: 2019-07-10 15:42 GMT

മാഞ്ചസ്റ്റര്‍: ഈ ലോകകപ്പിലെ കപ്പ് ഫേവററ്റികളായിരുന്നു ഇന്ത്യ. ലോകകപ്പിലെ ഒരു മല്‍സരത്തില്‍ മാത്രം തോറ്റ് അപരാജിതരായി കുതിച്ചവര്‍. ഗ്രൂപ്പ് ഘട്ടം കഴിഞ്ഞപ്പോള്‍ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാര്‍. മഴയെ തുടര്‍ന്ന് കളിക്കാതിരുന്നത് ന്യൂസിലന്റിനെതിരേ മാത്രം. ആ ന്യൂസിലന്റ് ആണ് ഇന്ത്യയ്ക്ക് സെമിയില്‍ കിട്ടിയ എതിരാളികള്‍. ആ എതിരാളികളാണ് ഇന്ത്യയെ ലോകകപ്പിലെ നാണം കെട്ട തോല്‍വിക്കുടമകളാക്കിയത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഓപ്പണര്‍മാരായ രോഹിത്ത് ശര്‍മ്മ, കെ എല്‍ രാഹുല്‍, വിരാട് കോഹ്‌ലി എന്നിവര്‍ ഇന്ന് പുറത്തായത് ഓരോ റണ്‍സ് വീതമെടുത്താണ്. ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടീമിലെ മുന്‍നിര മൂന്ന് താരങ്ങള്‍ ഓരോ റണ്‍വീതമെടുത്ത് പുറത്താവുന്നത്.

അതിനിടെ തുടര്‍ച്ചയായി ലോകകപ്പ് സെമിഫൈനലില്‍ വിരാട് കോഹ്‌ലി പിന്‍തുടരുന്ന മോശം ഫോമും ട്വിറ്ററില്‍ വന്‍ചര്‍ച്ചയായിരിക്കുകയാണ് . 2011ല്‍ പാകിസ്താനെതിരേ ഒമ്പത് റണ്‍സും 2015ല്‍ ഒരു റണ്‍സുമാണ് കോഹ്‌ലി നേടിയത്. അതിനിടെ ധോണിയുടെ ബാറ്റിങ് സ്ഥാനം മാറ്റിയതും ട്വിറ്ററില്‍ ചര്‍ച്ചയ്ക്കിടയാക്കിയിട്ടുണ്ട്. മൂന്നാം വിക്കറ്റ് നഷ്ടപ്പെട്ടതിന് ശേഷം ധോണിക്ക് പകരം ദിനേശ് കാര്‍ത്തിക്കിനെ ഇറക്കിയത് തോല്‍വിക്ക് കാരണമായെന്നാണ് ആരാധകരുടെ നിലപാട്. നേരത്തെ ഇറക്കിയിരുന്നുവെങ്കില്‍ ധോണി ഇന്ത്യയെ ജയിപ്പിക്കുമെന്നാണ് ആരാധകരുടെ വാദം. ഈ ലോകകപ്പിന്റെ എല്ലാ മേഖലകളിലും ആധിപത്യം വഹിച്ച ഇന്ത്യ ഒടുവില്‍ പടിയിറങ്ങുന്നത് ഏറ്റവും മോശം റെക്കോഡോടെയാണ്.

Tags:    

Similar News