ഇന്ത്യാ-ദക്ഷിണാഫ്രിക്ക ട്വന്റി-20 നാളെ കാര്യവട്ടത്ത്; ഇന്ത്യന്‍ ടീം തലസ്ഥാനത്തെത്തി

അഞ്ച് മണിക്ക് ടീം പരിശീലനം നടത്തും.

Update: 2022-09-27 10:59 GMT


തിരുവനന്തപുരം; ഇന്ത്യാ-ദക്ഷിണാഫ്രിക്ക ട്വന്റി-20 പരമ്പരയിലെ ആദ്യ മല്‍സരം നാളെ കാര്യവട്ടത്ത് നടക്കും.നാളെ രാത്രി ഏഴ് മണിക്കാണ് മല്‍സരം. സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക്ക് പാണ്ഡെയ്ക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. ഓസിസ് പര്യടനം കഴിഞ്ഞ താരങ്ങള്‍ തിരുവനന്തപുരത്തെത്തി. അഞ്ച് മണിക്ക് ടീം പരിശീലനം നടത്തും.

പരിക്കിനെ തുടര്‍ന്ന് ദീപക് ഹൂഡയും കളിക്കില്ല. പകരം ശ്രേയസ്സ് അയ്യരും ഷഹബാസ് അഹ്‌മ്മദും കളിക്കും.മുഹമ്മദ് ഷമിയും അര്‍ഷദീപ് സിങും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.രോഹിത്ത് ശര്‍മ്മ, രാഹുല്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്ക്, അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ബുംറ, ദീപക് ചാഹര്‍ എന്നിവരില്‍ ആരെല്ലാം അന്തിമ ഇലവനില്‍ സ്ഥാനം പിടിച്ചേക്കുമെന്ന് കണ്ടറിയാം.







Tags:    

Similar News