ഒടുവില്‍ രാഹുല്‍ രക്ഷയ്‌ക്കെത്തി; ലങ്കയ്‌ക്കെതിരേ ഇന്ത്യയ്ക്ക് ജയം, പരമ്പര
അക്‌സര്‍ പട്ടേല്‍ 21 പന്തില്‍ 21 റണ്‍സെടുത്ത് മികച്ച ബാറ്റിങ് കാഴ്ചവച്ചു.
കൊല്‍ക്കത്ത: മോശം ഫോമിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താവലിന്റെ വക്കില്‍ നില്‍ക്കുന്ന കെ എല്‍ രാഹുല്‍ ഒടുവില്‍ ടീമിന്റെ രക്ഷകനായി. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലാണ് രാഹുല്‍ ടീമിനെ ജയത്തിലേക്ക് നയിച്ചത്. 215 എന്ന ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ മുന്‍നിര തകര്‍ന്നപ്പോഴായാണ് രാഹുല്‍ രക്ഷകനായത്. 103 പന്തില്‍ 64 റണ്‍സെടുത്ത് താരം ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
ഹാര്‍ദ്ദിക്ക് പാണ്ഡെ(36), ശ്രേയസ് അയ്യര്‍ (28), എന്നിവരും ഭേദപ്പെട്ട ഇന്നിങ്‌സ് കാഴ്ചവച്ചു. 43.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്താണ് ഇന്ത്യ ജയവും പരമ്പരയും സ്വന്തമാക്കിയത്. അക്‌സര്‍ പട്ടേല്‍ 21 പന്തില്‍ 21 റണ്‍സെടുത്ത് മികച്ച ബാറ്റിങ് കാഴ്ചവച്ചു.
നേരത്തെ ലങ്കന്‍ ഇന്നിങ്‌സ് 39.4 ഓവറില്‍ അവസാനിച്ചിരുന്നു. മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി 215 റണ്‍സിന് ലങ്കയെ ചുരുട്ടികെട്ടുകയായിരുന്നു.