ഇന്ത്യന്‍ താരങ്ങള്‍ സ്വാര്‍ത്ഥര്‍; വ്യക്തിഗത നേട്ടങ്ങള്‍ പ്രധാനം: ഇന്‍സമാമുല്‍ ഹഖ്

Update: 2020-04-23 15:07 GMT

കറാച്ചി: ഇന്ത്യന്‍ താരങ്ങള്‍ക്കെതിരേ ആഞ്ഞടിച്ച് പാകിസ്താന്‍ മുന്‍ നായകന്‍ ഇന്‍സമാമുല്‍ ഹഖ്. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ സ്വാര്‍ത്ഥരാണെന്ന ആരോപണവുമായി അദ്ദേഹം രംഗത്തെത്തിയത്. ഇന്ത്യന്‍ താരങ്ങള്‍ വ്യക്തിഗത നേട്ടങ്ങള്‍ക്ക് വേണ്ടി കളിക്കുന്നവരാണെന്നും ടീം എന്ന വികാരം അവര്‍ക്ക് പിന്നീടാണെന്നും ഇന്‍സമാം പറഞ്ഞു. പാകിസ്താന്‍ മുന്‍ താരം കൂടിയായ റമീസ് രാജയുടെ യൂ ട്യൂബ് ചാനലിലാണ് വിവാദ പ്രസ്താവന നടത്തിയത്. ഇന്‍സി കളിക്കുന്ന കാലഘട്ടത്തിലെ ഇന്ത്യന്‍ ടീമിനെ കുറിച്ച് ചോദിച്ചപ്പോഴാണ് വിവാദ ഉത്തരം നല്‍കിയത്. വരും ദിവസങ്ങളില്‍ വന്‍ ചര്‍ച്ചയ്ക്ക് വഴിയൊരുക്കാവുന്ന പ്രസ്താവനയാണിത്.

    പാകിസ്താനെക്കാള്‍ മികച്ചത് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരാണ്. എന്നാല്‍ പാക് താരങ്ങള്‍ എടുക്കുന്ന 30-40 റണ്‍സ് ടീമിന് വേണ്ടിയുള്ളതാണ്. ഇന്ത്യന്‍ താരങ്ങള്‍ നേടുന്ന സെഞ്ചുറികള്‍ അവര്‍ക്ക് വേണ്ടി മാത്രമായിരിക്കും. ഒരു മല്‍സരത്തിലെ മോശം ഫോമിനെ തുടര്‍ന്ന് താരങ്ങളെ മാറ്റിനിര്‍ത്താന്‍ അന്നത്തെ ക്യാപ്റ്റന്‍ ഇംറാന്‍ ഖാന്‍ ഒരിക്കലും തയ്യാറായിരുന്നില്ല. അവര്‍ക്ക് പിന്നീട് നിരവധി അവസരങ്ങളും അദ്ദേഹം നല്‍കിയിരുന്നുവെന്നും ഇന്‍സമാം പറഞ്ഞു.




Tags:    

Similar News