ഐപിഎല്‍; ബാലാജി കൊവിഡ് പോസ്റ്റീവ്; മറ്റ് സ്റ്റാഫുകളുടെ ഫലം നെഗറ്റീവ്
ഞായറാഴ്ചത്തെ ഫലത്തിലായിരുന്നു ഇവര്‍ക്ക് കൊവിഡ് പോസ്റ്റീവായത്.
ചെന്നൈ: ചെന്നൈ സൂപ്പര്‍കിങ്സിലെ കൊവിഡ് സ്ഥിരീകരിച്ച മൂന്ന് സ്റ്റാഫുകളില്‍ രണ്ട് പേരുടെ ഫലം നെഗറ്റീവായതായി ഫ്രാഞ്ചൈസി അറിയിച്ചു. ബൗളിങ് കോച്ച് എല്‍ ബാലാജി, ചീഫ് എക്സിക്യൂട്ടീവ് കാശി വിശ്വനാഥ്, ബസ് ക്ലീന്‍ എന്നിവര്‍ക്കായിരുന്നു നേരത്തെ കൊവിഡ് പോസ്റ്റീവായത്. ഞായറാഴ്ചത്തെ ഫലത്തിലായിരുന്നു ഇവര്‍ക്ക് കൊവിഡ് പോസ്റ്റീവായത്. എന്നാല്‍ ഇന്നത്തെ പരിശോധനഫലം നെഗറ്റീവാണെന്ന് ചെന്നൈ സൂപ്പര്‍ കിങ്സ് അറിയിച്ചു. ഇതില്‍ ബാലാജിയുടെ ഫലം പോസ്റ്റീവാണ്. ബാലാജിയുടെ ഫലം നെഗറ്റീവാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ അത് തെറ്റാണെന്ന് ചെന്നൈ അറിയിച്ചു. നാളെ വീണ്ടും ബാലാജിയെ പരിശോധനയ്ക്ക് വിധേയനാക്കും.