ഐപിഎല്‍; ടോപ് വണ്‍ ലക്ഷ്യത്തിലേക്ക് ഡല്‍ഹി ഇറങ്ങുന്നു; നിലനില്‍പ്പിനായി സണ്‍റൈസേഴ്‌സ്
ആദ്യപാദത്തില്‍ വെറും രണ്ട് മല്‍സരത്തിലാണ് ടീം ജയിച്ചത്.
ദുബയ്: ഐപിഎല്ലില്‍ ആദ്യ കിരീടം ലക്ഷ്യം വച്ചിറങ്ങുന്ന ഡല്‍ഹി ക്യാപ്റ്റല്‍സിന് ഇന്ന് എതിരാളി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. നിലവിലെ റണ്ണറപ്പുകളായ ഡല്‍ഹി റിഷഭ് പന്തിന് കീഴില്‍ മികച്ച ഫോമിലായിരുന്നു. ആദ്യപാദത്തില്‍ ഒന്നാം സ്ഥാനത്താണ് ഡല്‍ഹി ഫിനിഷ് ചെയ്തത്. മുന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ടീമിനൊപ്പം തിരിച്ചെത്തിയത് ഡല്‍ഹിക്ക് തുണയാവും. പൃഥ്വി ഷാ, ധവാന്‍, ഹെറ്റ്‌മെയര്‍, സ്റ്റോണിസ് എന്നിവരടങ്ങിയ വമ്പന്‍ ബാറ്റിങ് നിരയാണ് ഡല്‍ഹിക്കുള്ളത്.
മറുവശത്ത് ഹൈദരാബാദ് നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ്. ആദ്യപാദത്തില്‍ വെറും രണ്ട് മല്‍സരത്തിലാണ് ടീം ജയിച്ചത്. കാനെ വില്ല്യംസണ്‍ന്റെ നേതൃത്വത്തിലാണ് ടീം ഇറങ്ങുന്നത്. ഭുവനേശ്വര്‍ കുമാര്‍, റാഷിദ് ഖാന്‍ എന്നിവരിലാണ് ഹൈദരാബാദ് പ്രതീക്ഷകള്‍. ഡേവിഡ് വാര്‍ണര്‍, മനീഷ് പാണ്ഡെ, വൃദ്ധിമാന്‍ സാഹ് എന്നിവരാണ് ഹൈദരാബാദ് നിരയിലെ ബാറ്റിങ് നെടുംതൂണുകള്‍. തുടര്‍ മല്‍സരങ്ങളിലെല്ലാം ജയിച്ചാല്‍ മാത്രമേ ഹൈദരാബാദിന് ടോപ് ഫോര്‍ പ്രതീക്ഷയുള്ളൂ. രാത്രി 7.30ന് ദുബായിലാണ് മല്‍സരം.