ഐപിഎല്‍; കിങ്‌സ് ഇലവനെ ചുരുട്ടികെട്ടി മുംബൈ ഇന്ത്യന്‍സ്
29 പന്തില്‍ 42 റണ്‍സ് നേടിയ എയ്ഡന്‍ മാര്‍ക്രം ആണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍.
അബുദാബി: പഞ്ചാബ് കിങ്‌സ് ഇലവനെ 135റണ്‍സില്‍ പിടിച്ചുകെട്ടി മുംബൈ ഇന്ത്യന്‍സ്. ടോസ് നേടി പഞ്ചാബിനെ ബാറ്റിങിനയച്ച മുംബൈയുടെ തീരുമാനം ശരിയുന്നറപ്പിച്ച പ്രകടനമായിരുന്നു. തകര്‍പ്പന്‍ ബൗളിങാണ് മുംബൈ പുറത്തെടുത്തത്. 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് നേടാനെ പഞ്ചാബിന് ആയുള്ളൂ. 29 പന്തില്‍ 42 റണ്‍സ് നേടിയ എയ്ഡന്‍ മാര്‍ക്രം ആണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ രാഹുല്‍ 21 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ദീപക് ഹൂഡ 28 റണ്‍സും നേടി. പൊള്ളാര്‍ഡ്, ബുംറ എന്നിവര്‍ രണ്ടും ക്രുനാല്‍ പാണ്ഡെ, രാഹുല്‍ ചാഹര്‍ എന്നിവര്‍ മുംബൈയ്ക്കായി ഓരോ വിക്കറ്റും നേടി.