ഐപിഎല്‍ മെഗാ ലേലം; ലോട്ടറിയടിക്കുന്ന അഞ്ച് അണ്ടര്‍ 19 താരങ്ങള്‍
അണ്ടര്‍ 19 ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായ റഷീദ് വലം കൈയ്യന്‍ ബാറ്റ്‌സ്മാനാണ്.
1. ഹര്‍നൂര്‍ സിങ്: വലം കൈയ്യന്‍ ബാറ്റ്‌സ്മാനായ ഹര്‍നൂര്‍ ടൂര്‍ണ്ണമെന്റിലെ രണ്ടാമത്തെ മികച്ച റണ്‍സ് സ്‌കോറര്‍ ആണ്. നാല് മല്‍സരങ്ങളില്‍ നിന്ന് 131 റണ്‍സാണ് താരം നേടിയത്. ടോപ് ഓര്‍ഡറില്‍ താരം മികവ് പുലര്‍ത്തും.
2. ഷെയ്ഖ് റഷീദ്: അണ്ടര്‍ 19 ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായ റഷീദ് വലം കൈയ്യന്‍ ബാറ്റ്‌സ്മാനാണ്. 133 റണ്‍സുമായി ടൂര്‍ണ്ണമെന്റിലെ ടോപ് സ്‌കോററായി. സെമിയില്‍ 90 റണ്‍സ് നേടിയ ആന്ധ്രാപ്രദേശ് ബാറ്റ്‌സ്മാനായി ഫ്രാഞ്ചൈസികള്‍ ഇതിനോടകം ചരടുവലി നടത്തിയിട്ടുണ്ട്.
3.ആംക്രിഷ് രഘുവംഷി: മികച്ച ഫീല്‍ഡറായ രഘുവംഷി മികച്ച ഓപ്പണര്‍ കൂടിയാണ്. ശ്രീലങ്കയ്‌ക്കെതിരാ ഫൈനലില്‍ താരം നേടിയ അര്‍ദ്ധസെഞ്ചുറിയാണ് ജയത്തില്‍ നിര്‍ണ്ണായകമായത്.
4.രാജ് അങ്കഡ് ബാവാ: ഏഷ്യാകപ്പിലെ മികച്ച ഓള്‍ റൗണ്ടറായിരുന്നു ഹിമാചല്‍ പ്രദേശ് താരമായ രാജ് ബാവാ.ടൂര്‍ണ്ണമെന്റിലെ ഇന്ത്യയുടെ ലീഡിങ് വിക്കറ്റ് നേട്ടക്കാരനാണ്. എട്ട് വിക്കറ്റ് നേടിയ താരം മൂന്ന്് മല്‍സരങ്ങളില്‍ നിന്നായി 91 റണ്‍സും നേടിയിട്ടുണ്ട്.
5. രാജ് വര്‍ദ്ധന്‍ ഹങ്കരേക്കര്‍: മഹാരാഷ്ട്രയുടെ ഓള്‍ റൗണ്ടറായ രാജ് വര്‍ദ്ധന്‍ ഏഷ്യാകപ്പില്‍ ടീമിനായി അഞ്ച് വിക്കറ്റും 49 റണ്‍സും നേടിയിരുന്നു.