ബട്‌ലറും സഞ്ജുവും അടിച്ചു; ആദ്യ ക്വാളിഫയര്‍ സ്വന്തമാക്കാന്‍ ടൈറ്റന്‍സിന് ലക്ഷ്യം 188 റണ്‍സ്
സഞ്ജു 26 പന്തില്‍ 47 റണ്‍സെടുത്തു.
കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പ്ലേ ഓഫിലെ ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ രാജസ്ഥാന്‍ റോയല്‍സ് 188 റണ്‍സെടുത്തു. ടോസ് നേടിയ ടൈറ്റന്‍സ് ആര്‍ആറിനെ ബാറ്റിങിനയക്കുകയായിരുന്നു. ജോസ് ബട്‌ലര്‍ ഫോമിലേക്ക് വന്ന മല്‍സരത്തില്‍ താരം 89 റണ്‍സെടുത്ത് ടോപ് സ്‌കോററായി. 56 പന്തിലാണ് ബട്‌ലറുടെ ഇന്നിങ്‌സ്.
ബട്‌ലര്‍ക്കൊപ്പം ക്യാപ്റ്റന്‍ സഞ്ജു സാംസണും മികച്ച ബാറ്റിങ് പുറത്തെടുത്തു. സഞ്ജു 26 പന്തില്‍ 47 റണ്‍സെടുത്തു. ദേവ്ദത്ത് പടിക്കില്‍ 20 പന്തില്‍ 28 റണ്‍സെടുത്തും തിളങ്ങി. എന്നാല്‍ ഹെറ്റ്‌മെയര്‍ക്ക് (4) പ്രതീക്ഷിച്ച പോലെ ഇന്ന് തിളങ്ങാനായില്ല. ഓപ്പണര്‍ യശ്വസി ജയ്‌സ്വാളിനെ (3) രാജസ്ഥാന് പെട്ടെന്ന് നഷ്ടമായിരുന്നു. തുടര്‍ന്നാണ് സഞ്ജുവും ബട്‌ലറും മികച്ച കൂട്ടുകെട്ട് ഉണ്ടാക്കിയത്.
ഗുജറാത്തിനായി മുഹമ്മദ് ഷമി, യഷ് ദയാല്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.