ഐപിഎല്‍ പ്ലേ ഓഫ് ഈഡനില്‍; ഫൈനല്‍ അഹ്മദാബാദില്‍
ഇതുസംബന്ധിച്ച ഔദ്ദ്യോഗിക പ്രഖ്യാപനം ബിസിസിഐ ഉടന്‍ നടത്തും.
മുംബൈ: 15ാം സീസണിന്റെ ഐപിഎല്‍ പ്ലേ ഓഫ് മല്‍സരങ്ങള്‍ക്ക് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍ വേദിയാവും. ഫൈനല്‍ മല്‍സരത്തിന് അഹ്മദാബാദും വേദിയാവും. ഇതുസംബന്ധിച്ച ഔദ്ദ്യോഗിക പ്രഖ്യാപനം ബിസിസിഐ ഉടന്‍ നടത്തും. ക്വാളിഫയര്‍ വണ്ണും എലിമിനേറ്ററും കൊല്‍ക്കത്തയില്‍ നടക്കുമ്പോള്‍ ക്വാളിഫയര്‍ രണ്ടും ഫൈനലും അഹ്മദാബാദില്‍ നടക്കും.