വില്ലന്‍ മഴയെയും ഗുജറാത്തിനെയും തകര്‍ത്ത് ചെന്നൈക്ക് അഞ്ചാം ഐപിഎല്‍ കിരീടം

നേരത്തെ സുദര്‍ശന്‍ 96 ഉം വൃദ്ധിമാന്‍ സാഹ 54 ഉം ശുഭ്മാന്‍ ഗില്‍ 39 ഉം റണ്‍സ് നേടിയാണ് ഗുജറാത്തിന് മികച്ച സ്‌കോര്‍ നല്‍കിയത്.

Update: 2023-05-30 01:23 GMT

അഹ്‌മദാബാദ്: തുടര്‍ച്ചയായ രണ്ടാം ഐപിഎല്‍ കിരീടം മോഹിച്ചിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിനെ അവരുടെ തട്ടകത്തില്‍ വീഴ്ത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ്. മഴയും മോശം കാലവസ്ഥയും വില്ലനായെങ്കിലും ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ചെന്നൈ കിരീടം കരസ്ഥമാക്കുകയായിരുന്നു. സിഎസ്‌കെയുടെ അഞ്ചാം കിരീടമാണിത്. അവസാന പന്തിലാണ് ചെന്നൈയുടെ ജയം. അവസാന രണ്ട് പന്തില്‍ സിക്‌സും ഫോറും അടിച്ച രവീന്ദ്ര ജഡേജയാണ് സിഎസ്‌കെയുടെ വിജയശില്‍പ്പി. സിഎസ്‌കെയ്ക്കായി കോണ്‍വെ 47ഉം ശിവം ഡുബേ 32ഉം ഗെയ്ക്ക് വാദ് 26ഉം റണ്‍സ് നേടി.രഹാനെ 27 റണ്‍സ് നേടിയപ്പോള്‍ റായിഡും 19ഉം ജഡേജ 15ഉം റണ്‍സ് നേടി സിഎസ്‌കെയ്ക്ക് കരുത്തായി.


 ആദ്യം ബാറ്റ് ചെയ്ത നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്ത് നാല് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സെടുത്തിരുന്നു. മഴയെ തുടര്‍ന്ന് സിഎസ്‌കെയുടെ ലക്ഷ്യം 15 ഓവറില്‍ 171 ആയി നിശ്ചയിക്കുകയായിരുന്നു. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ സിഎസ്‌കെ ലക്ഷ്യം പിന്തുടര്‍ന്ന് ചരിത്രത്തിലെ അഞ്ചാം ഐപിഎല്‍ കിരീടം നേടി.നേരത്തെ സുദര്‍ശന്‍ 96 ഉം വൃദ്ധിമാന്‍ സാഹ 54 ഉം ശുഭ്മാന്‍ ഗില്‍ 39 ഉം റണ്‍സ് നേടിയാണ് ഗുജറാത്തിന് മികച്ച സ്‌കോര്‍ നല്‍കിയത്.



Tags:    

Similar News