ഐപിഎല്‍; സിഎസ്‌കെയ്ക്കായി ഖലീല്‍ അഹ്‌മദും നൂര്‍ അഹ്‌മദും എറിഞ്ഞിട്ടു; മുംബൈ 155ല്‍ ഒതുങ്ങി

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ഇപ്പോള്‍ നടക്കുന്ന മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 156 റണ്‍സ് ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്തു. നാല് വിക്കറ്റെടുത്ത അഫ്ഗാന്‍ താരം നൂര്‍ അഹ്‌മദും മൂന്ന് വിക്കറ്റെടുത്ത ഇന്ത്യയുടെ ഖലീല്‍ അഹ്‌മദുമാണ് മുംബൈയെ എറിഞ്ഞിട്ടത്. തിലക് വര്‍മ്മയാണ്(31) ടോപ് സ്്‌കോറര്‍. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 29 റണ്‍സെടുത്തു.രോഹിത്ത് ശര്‍മ്മ റണ്ണൊന്നുമെടുക്കാതെ പുറത്തായി.