അണ്ടര്‍ 19 താരങ്ങള്‍ക്കും പൊന്നും വില; യഷ് ദുള്‍ ഗുജറാത്ത് ടൈറ്റന്‍സില്‍
കൃഷ്ണപ്പാ ഗൗതമിനെ ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റസ് 90 ലക്ഷത്തിന് സ്വന്തമാക്കി.
ബെംഗളൂരു: ഐപിഎല്‍ ലേലത്തിന്റെ രണ്ടാം ദിനം അണ്ടര്‍ 19 താരങ്ങള്‍ക്ക് നേട്ടം. അണ്ടര്‍ 19 ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ യഷ് ദുള്ളിനെ ഡല്‍ഹി ക്യാപ്റ്റല്‍സ് വാങ്ങി. 20 ലക്ഷം രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. 50 ലക്ഷത്തിനാണ് താരം ഡല്‍ഹിയില്‍ എത്തിയത്. മറ്റൊരു അണ്ടര്‍ 19 താരം രാജ് അങ്കദ് ബാവായെ രണ്ട് കോടിക്ക് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കി. മറ്റൊരു അണ്ടര്‍ 19 താരമായ രാജ് വര്‍ധന്‍ ഹംഗര്‍ഗേക്കറെ ചെന്നൈ സൂപ്പര്‍ കിങ്‌സ് 1.50 കോടിക്ക് ടീമിലെത്തിച്ചു.
തിലക് വര്‍മ്മ 50 ലക്ഷ്യത്തിന് ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് ചേക്കേറി.അങ്കുല്‍ റോയി 20 ലക്ഷ്യത്തിന് കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിലെത്തി. സഞ്ജയ് യാദവ് 50 ലക്ഷ്യത്തിന് മുംബൈ ഇന്ത്യന്‍സിലെത്തി. കൃഷ്ണപ്പാ ഗൗതമിനെ ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റസ് 90 ലക്ഷത്തിന് സ്വന്തമാക്കി.